ഫോഴ്സ് ഇന്ത്യ: ഇനി പുതിയവേഷത്തില്‍

മുംബൈ| WEBDUNIA|
ഫോര്‍മുല വണ്ണിലെ ഇന്ത്യന്‍ ടീമായ ഫോഴ്സ് ഇന്ത്യയുടെ ഔദ്യോഗിക വേഷം പുറത്തിറക്കി. കായിക ഉല്‍‌പന്ന നിര്‍‌മാണ രംഗത്തെ പ്രമുഖരായ റീബോക്കാണ് ഫോഴ്സ് ഇന്ത്യ ടീമംഗങ്ങള്‍ക്ക് വേണ്ടി വസ്ത്രവും പാദരക്ഷയും പുറത്തിറക്കിയിരിക്കുന്നത്.

ഇന്ത്യന്‍ കൌമാരത്തിന്‍റെ ആവേശവും ജീവിതത്തോടുള്ള ഉത്സാഹവും അഭിനിവേശവും പ്രതിഫലിപ്പിക്കുന്നതാണ് വസ്ത്രങ്ങളെന്ന് റീബോക് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സജീദ് ഷമീം പറഞ്ഞു. ഒരു മാസത്തിന് ശേഷമാണ് ഫോര്‍മുല വണ്‍ മത്സരങ്ങള്‍ ആരംഭിക്കുക.

ഫോഴ്സ് ഇന്ത്യയുടെ ആരാധകര്‍ക്ക് വേണ്ടി പ്രത്യേകവസ്ത്രങ്ങളും റീബോക്ക് പുറത്തിറക്കും. ആദ്യം രാജ്യത്തെ തെരഞ്ഞെടുത്ത നഗരങ്ങളിലെ പ്രധാന കടകളിലാകും ഇത് ലഭിക്കുക. ക്രമേണ എല്ലാ സ്ഥലങ്ങളിലേക്കും വില്‍‌പന വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

ഫോഴ്സ് ഇന്ത്യയുടെ അടുത്ത അഞ്ചുവര്‍ഷത്തെക്കുള്ള വേഷവും പാദരക്ഷകളും നിര്‍മ്മിക്കുന്നത് റീബോക്കാണ്. ഫോഴ്സ് ഇന്ത്യയ്ക്ക് വേണ്ടി എക്സ്ക്ലൂസീവ് ശ്രേണിയിലുള്ള നിരവധി വേഷങ്ങള്‍ റീബോക്ക് പുറത്തിറക്കാന്‍ പദ്ധതിയിടുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :