പിന്തിരിയാനല്ല, മിന്നല്‍പ്പിണരാ‍കാന്‍ ലിയു!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി ഏഴ് ദിവസങ്ങള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍‌പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം.

പിന്തിരിയാനല്ല; മിന്നല്‍പ്പിണരാ‍കാന്‍ ലിയു!
PRO
PRO


ബീജിംഗ് ഒളിമ്പിക്സില്‍ ചൈനയായിരുന്നു ചാമ്പ്യന്‍‌മാര്‍. പക്ഷേ ചൈനക്കാര്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു സംഭവവും ബീജിംഗ് ഒളിമ്പിക്സില്‍ നടന്നിരുന്നു. ട്രാക്കില്‍ ചൈനയുടെ അഭിമാനതാരമായ ലിയു സിയാങ് പിന്തിരിഞ്ഞ നിമിഷമായിരുന്നു ആതിഥേയരാഷ്ട്രത്തെ നടുക്കിയത്. ട്രാക്കില്‍ കുതിച്ചുപാഞ്ഞു സ്വര്‍ണം സ്വന്തമാക്കുമെന്ന് ചൈനക്കാര്‍ക്ക് ഉറപ്പുണ്ടായിരുന്ന ലിയു പരുക്കിനെ തുടര്‍ന്ന് മത്സരത്തിനിടെ പിന്‍‌മാറുകയായിരുന്നു.

പക്ഷേ ഇത്തവണ പിന്തിരിയില്ലെന്ന് ഉറപ്പിച്ചുതന്നെയാണ് ലിയു ലണ്ടനിലേക്ക് എത്തുന്നത്. കഴിഞ്ഞ തവണ പിന്‍‌മാറേണ്ടി വന്നപ്പോള്‍ ചൈനക്കാര്‍ക്ക് ലിയു ഒരു വാക്കുകൊടുത്തിരുന്നു. ലണ്ടനില്‍ സ്വര്‍ണനേട്ടം സ്വന്തമാക്കി നാട്ടില്‍ തിരിച്ചെത്തുമെന്ന്. ആ വാഗ്ദാനം പാലിക്കാന്‍ ലണ്ടനില്‍ ലിയു മിന്നല്‍പ്പിണരാകുമെന്ന് തന്നെയാണ് ചൈനക്കാര്‍ കരുതുന്നത്. 110 മീറ്റര്‍ ഹര്‍ഡില്‍‌സില്‍ മത്സരിക്കുന്ന ലിയു ലോകറെക്കോര്‍ഡിനൊപ്പമെത്തിയ പ്രകടനം കാഴ്ചവച്ചാണ് ലണ്ടനിലെത്തുന്നത്.

ലോക റെക്കോര്‍ഡ്, ലോക ചാമ്പ്യന്‍, ഒളിമ്പിക്സ് ചാമ്പ്യന്‍ എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന ആദ്യത്തെ ചൈനീസ് അത്‌ലറ്റാണ് ലിയു. 2004 ഒളിമ്പിക്സിലാണ് ലിയു സ്വര്‍ണം നേടിയത്.

ഒളിമ്പിക്സ് വാര്‍ത്തകള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക

ബ്ലേഡ് റണ്ണര്‍ - കാലുകളില്ലാത്ത വേഗതയേറിയ ഓട്ടക്കാരന്‍!

ഫീമെയില്‍ ഫെല്‍‌പ്‌സാകാന്‍ മിസ്സി ദ മിസൈല്‍!

തുടര്‍ച്ചയായി അഞ്ച് ഒളിമ്പിക്സുകളില്‍ സ്വര്‍ണം‍!

ബ്രിട്ടന്റെ ആദ്യത്തെ ഒളിമ്പിക് ചാമ്പ്യന്‍ ജനിച്ചത് ഇന്ത്യയില്‍!

ഒരേ ഒളിമ്പിക്സില്‍ ഇരട്ടകള്‍ സ്വര്‍ണം വെടിവെച്ചിട്ടു!

മത്സരിക്കുന്നത് രാജകുമാരിയെങ്കില്‍ നിയമം ബാധകമല്ല!

പത്താം വയസില്‍ ഒളിമ്പിക്സ് മെഡല്‍!

ഒളിമ്പിക്സില്‍ സ്വര്‍ണം നേടുമ്പോള്‍ പ്രായം 64!

രണ്ട് രാജ്യങ്ങള്‍ക്കായി സ്വര്‍ണം നേടി - ഇങ്ങനെ രണ്ട് പേര്‍!

നൂറ്റാണ്ടിന്റെ ഒളിമ്പ്യന് നഷ്ടമായ റെക്കോര്‍ഡ് തിരിച്ചുകിട്ടി!

ഒരു വര്‍ഷം രണ്ട് ഒളിമ്പിക്സില്‍ മെഡല്‍!

ജലദോഷത്തിന്റെ മരുന്ന് ചതിച്ചു; ജിംനാസ്റ്റിന്റെ മെഡല്‍ തിരിച്ചെടുത്തു!

വിശപ്പടക്കാന്‍ ഒളിമ്പിക് ഇതിഹാസം കുതിരയ്ക്കൊപ്പവും മത്സരിച്ചു!

പ്രായം കുറഞ്ഞ ചാമ്പ്യന്‍ തന്നെ പ്രായം കൂടിയ ചാമ്പ്യനും!

പകരക്കാരനായെത്തി, നഗ്നപാദനായി ഓടി; കറുത്ത മുത്തായി!

ഒളിമ്പിക്സില്‍ പങ്കെടുത്ത ഏഴ് ഇനങ്ങളിലും സ്വര്‍ണം!

ബാലെ നടി ജിംനാസ്റ്റായി സ്വര്‍ണം കൊയ്തു!

വേഗത്തില്‍ ഈ ഫാഷന്‍ സുന്ദരി എന്നും ഒന്നാമത്!

പോളിയോയെ കീഴടക്കി ‘മനുഷ്യ തവള’ ചാടിയത് ഉയരങ്ങളിലേക്ക്!

പറക്കും വീട്ടമ്മ ലണ്ടനില്‍ ചരിത്രമെഴുതി!

പതിനാലാം വയസ്സില്‍ ഒളിമ്പിക്സില്‍ 'പെര്‍ഫെക്ട്-10' !

ഓട്ടക്കാരുടെ തമ്പുരാന്‍ - പാവോ നൂര്‍മി

ഒളിമ്പിക്സില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും സ്വര്‍ണം!

പുരോഹിതന്‍ തള്ളിമാറ്റി; അത്‌ലറ്റിന് സ്വര്‍ണം നഷ്ടമായി!

തോര്‍പ്പിന്റെ മെഡല്‍ തിരിച്ചുവാങ്ങി; മരണശേഷം മകള്‍ക്ക് നല്‍കി!

ഓട്ടക്കാരെത്തും മുമ്പേ ദീപശിഖ ഉപഗ്രഹം വഴിയെത്തി!

ക്രിക്കറ്റും പ്രാവിനെ വെടിവച്ചുവീഴ്ത്തലും ഒളിമ്പിക്സില്‍!

ആദ്യ വിജയി ഹെരാക്കിള്‍സ്; ഒര്‍സിപ്പോസ് നഗ്നനനായി ഓടി!

സമ്മാനം ഒലിവ് മരത്തിന്‍റെ ചില്ല; വിവാഹിതകള്‍ക്ക് പ്രവേശനമില്ല!

സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്ടം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :