പരിശിലനമില്ലാത്തത് വിനയായി: സാനിയ

പാരീസ്| അയ്യാനാഥന്‍| Last Modified ബുധന്‍, 27 മെയ് 2009 (17:08 IST)
പരുക്ക് മൂലം വേണ്ടത്ര പരിശീലനം നടത്താന്‍ കഴിയാഞ്ഞതാണ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ഒന്നാം റൌണ്ടില്‍ പുറത്താകാന്‍ കാരണമായതെന്ന് ഇന്ത്യന്‍ താരം സാനിയ മിര്‍സ. കസാഖിസ്ഥാന്‍റെ ഗലീന വോസ്കോബൊയേവയാണ് സാനിയയെ ആദ്യ റൌണ്ടില്‍ തന്നെ പരാജയപ്പെടുത്തിയത്.

മാഡ്രിഡ് ഓപ്പണിന് ശേഷം തന്‍റെ കണങ്കൈയിലെ പരുക്ക് വീണ്ടും പ്രശ്നമുണ്ടാക്കിയെന്നും ചികിത്സയിലായിരുന്നെന്നും സാനിയ പറഞ്ഞു. ഇത് മൂലം വേണ്ടത്ര പരിശീലനം നടത്താന്‍ സാധിച്ചില്ലെന്നും ഇന്ത്യന്‍ താരം വ്യക്തമാക്കി.

കളിമണ്‍ കോര്‍ട്ട് തനിക്കിഷ്ടപ്പെട്ട പ്രതലമല്ലെന്നും തോല്‍‌വിയുടെ കാരണമായി സാനിയ കൂട്ടിച്ചേര്‍ത്തു. കോര്‍ട്ടിനകത്തും പുറത്തും അനുകൂലസാഹചര്യമല്ല ഉണ്ടായിരുന്നതെന്നും കാറ്റിന്‍റെ പ്രശ്നം തനിക്ക് വെല്ലുവിളി ഉയര്‍ത്തിയെന്നും സാനിയ വ്യക്തമാക്കി.

വോസ്കോബൊയേവ മികച്ച കളിയാണ് പുറത്തെടുത്തതെന്നും മികച്ച സര്‍വ്വീസിംഗ് അവര്‍ക്ക് തുണയായതായും തൊണ്ണൂറ്റിയഞ്ചാം റാങ്കുകാരിയായ സാനിയ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :