നദാലും സെറീനയും മുന്നോട്ട്

ന്യൂയോര്‍ക്ക്| WEBDUNIA|

യു.എസ്.ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ റാഫേല്‍ നദാലും വനിതാ വിഭാഗം സിംഗിള്‍സില്‍ സെറീനാ വില്യംസും പ്രീക്വാര്‍ട്ടറിലെത്തി.

ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് സെര്‍ബിയന്‍ താരം വിക്ടര്‍ ട്രോയിക്കിയെ പരാജയപെടുത്തിയാണ് നദാല്‍ സെമിയിലെത്തിയത്. സ്കോര്‍ : 6-4, 6-3, 6-0. ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനും നിലവിലെ ഒന്നാം നമ്പരുമായ നദാല്‍ തുടക്കത്തില്‍ 3-1 എന്ന നിലയില്‍ പിന്നില്‍ നിന്ന ശേഷമാണ് വിജയം കൈവരിച്ചത്.

അതേ സമയം അമേരിക്കന്‍ വനിതാ വിഭാഗം ടെന്നീസിലെ മുന്‍ നിര താരമായ സെറീന വില്യംസ് ജപ്പാനിലെ അയി സുഗിയാമയെ തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറിലെത്തി. സ്കോര്‍ : 6-2, 6-1. ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്ന നാലാമത്തെ മത്സരമാണിത്.

നാലിലും സെറീന വിജയിക്കുകയും ചെയ്തു. കേവലം 66 മിനിട്ടുകള്‍ കൊണ്ടാണ് 26 കാരിയായ സെറീന വിജയിച്ചത്. ഫ്രാന്‍സിലെ സെവി‌റൈന്‍ - ഇറ്റലിയിലെ തത്തിയാന ഗാര്‍ബിന്‍ മത്സരത്തിലെ വിജയിയെയാണ് സെറീനയ്ക്ക് പ്രീക്വാര്‍ട്ടറില്‍ എതിരിടേണ്ടിവരുന്നത്.

നേരത്തെ നടന്ന മറ്റൊരു മത്സരത്തില്‍ സെറീനയുടെ സഹോദരിയും വിംബിള്‍ഡണ്‍ ചാമ്പ്യനുമായ വീനസ് വില്യംസ് ഉക്രൈനിലെ അലോന ബൊണ്ടാരെങ്കോയെ 6-2, 6-1 എന്ന സ്കോറിന് പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്.

മികച്ച മത്സരം കാഴ്ചവയ്ക്കുന്ന വില്യംസ് സഹോദരിമാര്‍ സെമിയില്‍ മാറ്റുരച്ചേക്കും എന്നാണ് കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :