ദേശീയ ഗെയിംസ്: മയൂഖ ജോണിക്ക് സ്വര്‍ണം

റാഞ്ചി| WEBDUNIA|
ദേശീയ ഗെയിംസിലെ അത്‌ലെറ്റിക്സ് വിഭാഗത്തില്‍ കേരളത്തിന് ആദ്യ സ്വര്‍ണം. വനിതകളുടെ ലോങ്ജമ്പില്‍ മയൂഖ ജോണിയാണ് കേരളത്തിന് വേണ്ടി സ്വര്‍ണം നേടിയത്. ലോങ്ജമ്പില്‍ ഏഷ്യന്‍ ഓള്‍സ്റ്റാര്‍ മീറ്റിലെ സ്വര്‍ണമെഡല്‍ ജേതാവാണ് മയൂഖ ജോണി.

പതിനായിരം മീറ്ററില്‍, ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ പ്രീജ ശ്രീധരനും ബുധനാഴ്ച മത്സരിക്കുന്നുണ്ട്. ഈ ഇനത്തിലും കേരളത്തിന് സ്വര്‍ണം നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വോളിബോളില്‍ കേരളത്തിന്റെ വനിതകള്‍ ഫൈനലില്‍ കടന്നിട്ടുണ്ട്. കര്‍ണ്ണാടകയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളം അന്തിമപോരാട്ടത്തിന് യോഗ്യത നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :