ഡാവണ്‍ പോര്‍ട്ടിനു ജയം

tennis ball
PTIFILE
മുന്‍ ഒന്നാം നമ്പര്‍ താരം ലിന്‍ഡ്‌സേ ഡാവണ്‍ പോര്‍ട്ട് തിരിച്ചു വരവ് ഗംഭീരമാക്കി. ജര്‍മ്മന്‍ താരം ആഞ്ജലിക്ക് കെര്‍ബറിനെ 6-3, 6-3 നു പരാജയപ്പെടുത്തിയ ഡാവണ്‍ പോര്‍ട്ട് ബെല്‍ ചലഞ്ച് ടെന്നീസില്‍ ഒന്നാം റൌണ്ട് കടന്നിരിക്കുകയാണ്. മൂന്നു തവണ ഗ്രാന്‍ഡ്സ്ലാം ജേതാവായിരുന്ന ഡാവണ്‍ പോര്‍ട്ട് ജൂണില്‍ ഒരു കുട്ടിക്കു ജന്‍‌മം നല്‍കിയ ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയത് സെപ്തംബറില്‍ ആയിരുന്നു.

ബീജിംഗിലെ ബാലിയില്‍ സെമി ഫൈനലില്‍ എത്തിയ ശേഷം ആദ്യമായിട്ടാണ് ഡാവണ്‍ പോര്‍ട്ട് ഒരു മത്സരം ജയിക്കുന്നത്. ക്യൂബക്ക് സിറ്റിയിലെ ടയര്‍ ത്രീ ടൂര്‍ണമെന്‍റില്‍ വൈല്‍ഡ് കാര്‍ഡ് എന്‍‌ട്രിയായിട്ടാണ് ഡാവണ്‍ പോര്‍ട്ട് മത്സരിക്കാന്‍ എത്തിയത്. കെര്‍ബറിനെതിരെ ഡാവണ്‍ പോര്‍ട്ടിന്‍റെ ആദ്യ മത്സരമായിരുന്നു ഇത്.

രണ്ടാം റൌണ്ടിലും ഡാവണ്‍ പോര്‍ട്ടിനു എതിരാളി ടെന്നീസിലെ തന്‍റെ പതിവു മുഖമല്ല. കനേഡിയന്‍ താരം അലക്‍സാന്ദ്ര വൊസിനെക്കാണ് രണ്ടാം റൌണ്ടിലെ എതിരാളി. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റാ‍യ പച്ചുക്കോവയും രണ്ടാം റൌണ്ടിലേക്ക് കടന്നു. ന്യൂസിലാന്‍ഡിന്‍റെ മരീന എറാകോവിക്കിനെ 6-1, 6-2 നു പരാജയപ്പെടുത്തി.

ക്യൂബെക്ക് സിറ്റി: | WEBDUNIA|
അമേരിക്കന്‍ താരം ലിലിയ ഓസ്ട്രലോയെ 6-4, 2-6, 6-2 നു പരാജയപ്പെടുത്തി രണ്ടാം റൌണ്ടില്‍ എത്തിയ ജില്‍ ക്രയ്ബാസാണ് പച്ചുക്കോവയുടെ രണ്ടാം റൌണ്ട് എതിരാളി. അമേരിക്കന്‍ താരം വനിയാ കിംഗ് ലക്‍സംബര്‍ഗ്ഗ് താരമായ അന്ന ക്രീമറെ പരാജയപ്പെടുത്തി രണ്ടാം റൌണ്ടില്‍ എത്തി. 6-2, 6-1 ആയിരുന്നു സ്കോര്‍. കിംഗിനു എതിരാളില്‍ റഷ്യയുടെ നിക്കോളെ വൈദിസോവയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :