ടെന്നീസ്: ഇന്ത്യന്‍ താരങ്ങള്‍ക്കു തോല്‍‌വി

tennis ball
PTIIFM
ഇന്ത്യന്‍ ടെന്നീസ് താരങ്ങളുടെ പതനങ്ങള്‍ കണ്ട ദിനമായിരുന്നു തിങ്കളാഴ്ച. ഇന്ത്യയുടെ സൂപ്പര്‍ താരം ലിയാണ്ടര്‍ പേസിനു ഡബിള്‍സിലും ദേശീയ ചാമ്പ്യന്‍ അശുതോഷ് സിംഗിള്‍സിലും വ്യത്യസ്ത ടൂര്‍ണമെന്‍റുകളില്‍ പരാജയപ്പെടാനായിരുന്നു വിധി. ലിയാണ്ടര്‍ പേസും ചെക്ക് താരം മാര്‍ട്ടിന്‍ ഡാമും ഉള്‍പ്പെട്ട സഖ്യം ബി എന്‍ പി പരിബാസ് മാസ്റ്റേഴ്‌സ് ഓപ്പണ്‍ ഡബിള്‍സില്‍ നിന്നുമായിരുന്നു പുറത്തായത്.

ദക്ഷിണാഫ്രിക്കയുടെ ജഫ് കോട്‌സീ, റോഗിര്‍ വാട്‌സന്‍ സഖ്യത്തോടായിരുന്നു പരാജയം. ആദ്യ സെറ്റ് അനായാസം നേടിയ ശേഷമായിരുന്നു അവസാന സെറ്റുകള്‍ എതിരാളികള്‍ക്കു സമ്മാനിച്ചത്. 6-3, 6-7, 9-11 എന്ന സ്കോറിനായിരുന്നു ദക്ഷിണാഫ്രിക്കന്‍ ജോഡികള്‍ എതിരാളികളെ കീഴടക്കിയത്.

കഴിഞ്ഞയാഴ്ച നടന്ന മാഡ്രിഡ് മാസ്റ്റേഴ്‌സില്‍ നിന്നും ഇന്തോ-ചെക്ക് സഖ്യം പുറത്തായിരുന്നു. രണ്ടാം റൌണ്ടില്‍ ഓസ്‌ട്രേലിയന്‍ ജോഡികളായ ജോര്‍ദ്ദാന്‍ കെര്‍-ടോഡ് പെറി സഖ്യത്തോടായിരുന്നു പരാജയം. ഷംങ്ഹായ് മാസ്റ്റേഴ്‌സിലാണ് ഇനി ലോക അഞ്ചാം നമ്പര്‍ സഖ്യമായ പെസ്-ഡാം ഇനി മത്സരിക്കുക. ജോനാസ് ബ്യോര്‍ക്ക് മാന്‍-മാക്‍സ് മിര്‍നി സജ്ഖ്യത്തോട് ഇവര്‍ കഴിഞ്ഞ തവണ സെമിയില്‍ പരാജയപ്പെട്ടിരുന്നു.

പാരീസ്: | WEBDUNIA|
ദേശീയ ചാമ്പ്യനായ അശുതോഷ് സിംഗിന്‍റെ പരാജയം ലാഹോറില്‍ നടന്ന ഐ ടി എഫ് ടെന്നീസിലായിരുന്നു. ആദ്യ റൌണ്ടില്‍ നടന്ന പോരാട്ടത്തില്‍ കൊറിയയുടെ സീഡ് ചെയ്യപ്പെടാത്ത താരം ഹ്യൂന്‍ സൂ ലിം 4-6, 6-7 നാണ് ഇന്ത്യന്‍ താരത്തെ വീഴ്ത്തിയത്. അതേ സമയം ഇന്ത്യന്‍ താരങ്ങളായ ദിവിജ് ശരണ്‍ അമേരിക്കയുടെ ജോര്‍ജ്ജ് ബാര്‍ത്തിനെ 6-4, 6-4 നും അശ്വിന്‍ വിജയ് രാഘവന്‍ 6-4, 6-2 നു കൊറിയന്‍ താരമായ ബോ സുംഗ് കിംഗിനെയും പരാജയപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :