കബഡിയും പ്രൊഫഷണലാകുന്നു

അമരാവതി: | WEBDUNIA|
ഹോക്കിക്കും ഫുട്ബോളിനും പിന്നാലെ കബഡിയിലും ദേശീയ ലീഗ് വരുന്നു. അടുത്ത വര്‍ഷമാണ് മിക്കാവാറും ലീഗിനു തുടക്കമാകുക. ഓയില്‍ നാചുറല്‍ ഗ്യാസ് കോര്‍പ്പറേഷനുമാണ് ആദ്യ എഡീഷന് ആതിഥേയത്വം വഹിക്കുന്നത്. അടുത്ത വര്‍ഷം ഏപ്രിലില്‍ കബഡി ലീഗിനു തുടക്കം കുറിക്കാനാണ് ഉദ്ദേശിക്കുന്നത്.

കബഡിയില്‍ വ്യാവസായിക സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും കബഡി താരങ്ങള്‍ക്ക് ദേശീയ തലത്തില്‍ മികച്ച അവസരവും തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനുമാണ് ഇങ്ങനെ ഒരു നീക്കം. നിലവില്‍ കാര്യമായ പ്രചരണം ലഭിക്കാത്ത ഇന്ത്യയില്‍ കളിയെ കൂടുതല്‍ പ്രമോട്ട് ചെയ്യുന്നതിനു ലീഗ് സഹായിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

അമച്വര്‍ കബഡി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തലവന്‍ ജനാര്‍ദ്ധനന്‍ സിംഗ് ഘേലെട്ടാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരു സ്റ്റേറ്റിന് ഒരു യൂണിറ്റ് എന്ന സമ്പ്രദായത്തില്‍ നിലവില്‍ പോകുന്നതിനാല്‍ കബഡിക്ക് വ്യാവസായിക സ്ഥാപനങ്ങളുടെ പിന്തുണ വേണ്ട വിധത്തില്‍ ലഭിക്കുന്നില്ല.

എന്നാല്‍ പ്രൊഫഷണല്‍ ലീഗ് കോര്‍പ്പറെഷന്‍ സ്ഥാനങ്ങള്‍ക്ക് ഓരോ ടീമുകളെ ഇറക്കാനുള്ള അവസരം ലഭിക്കും. ഇതിലൂടെ ഇന്ത്യയ്‌ക്ക് മികച്ച കളിക്കാരെ ലഭിക്കുകയും അതിലൂടെ കളിക്കാര്‍ക്ക് മികച്ച തൊഴില്‍ സാധ്യത ഒരുങ്ങുകയും ചെയ്യുമെന്ന് ഗെലോട്ട് പറയുന്നു. ഫെഡറേഷന്‍ ലീഗിനുള്ള കലണ്ടറിനു അന്തിമരൂപം നല്‍കിയിരിക്കുകയാണ്.

കബഡിയുടെ സബ് ജൂനിയര്‍ മത്സരങ്ങള്‍ ബാംഗ്ലൂരിലും ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് തമിഴ്‌നാട്ടിലും നടക്കും. 20 വയസ്സില്‍ താഴ്‌ന്ന ജൂണിയര്‍ കബഡിയുടെ ഏഴ്യന്‍ ചാമ്പ്യന്‍‌ഷിപ്പ് കൊളംബോയിലാണ് നടക്കുക. സീനിയര്‍ കബഡി ചാമ്പ്യന്‍‌ഷിപ്പിനു ഇസ്ലാമാബാദ് വേദിയൊരുക്കുമ്പോള്‍ വനിതാ വിഭാഗം ചാമ്പ്യന്‍‌ഷിപ്പിനു വേദിയാകുക ഇന്ത്യയിലായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :