ഓസീസിനെതിരെ നടപടി; ചര്‍ച്ച തുടങ്ങി

മെല്‍ബണ്‍| WEBDUNIA| Last Modified ഞായര്‍, 26 ഏപ്രില്‍ 2009 (11:12 IST)
ഡേവിസ് കപ്പില്‍ നിന്നും സ്വന്തം തീരുമാനപ്രകാരം പിന്‍‌മാറിയ ടെന്നീസ് ഓസ്ട്രേലിയയ്ക്കെതിരെ നടപടിയെടുക്കാനുള്ള ചര്‍ച്ച അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ ആരംഭിച്ചു. ഓസീസ് പിന്‍‌മാറിയതിനെ തുടര്‍ന്ന് ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചിരുന്നു.

മെയ് എട്ട് മുതല്‍ ചെന്നൈയില്‍ നടക്കാനിരുന്ന ഏഷ്യ ഓഷ്യാന വിഭാഗം ഒന്നാം ഗ്രൂപ്പിലെ മൂന്നാം റൌണ്ട് മത്സരത്തില്‍ നിന്നാണ് സുരക്ഷയുടെ പേരില്‍ ഓസീസ് പിന്‍മാറിയത്. ഇന്ത്യയില്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലെന്ന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷനും ഇന്ത്യന്‍ ഫെഡറേഷനും ഓസീസിന് ഉറപ്പുനല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് മത്സരത്തില്‍ നിന്ന് പിന്‍‌മാറാന്‍ ടെന്നീസ് ഓസ്ട്രേലിയ തീരുമാനിച്ചത്.

ഐടി‌എഫിന്‍റെ ഡേവിസ് കപ്പ് കമ്മറ്റിയാണ് ഓസീസിനെതിരായ നടപടികള്‍ ചര്‍ച്ച ചെയ്തു തുടങ്ങിയത്. ഒരു വര്‍ഷത്തെ വിലക്കും 1,00.000 യുഎസ് ഡോളര്‍ പിഴയും വരെ ഈടാക്കാന്‍ കഴിയും. എന്നാല്‍ കമ്മറ്റിയുടെ തീരുമാനമനുസരിച്ച് നടപടി ഇളവ് ചെയ്യാം. 28 തവണ ഡേവിസ് കപ്പ് ചാമ്പ്യന്‍പട്ടമണിഞ്ഞ രാജ്യമാണ് ഓസ്ട്രേലിയ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :