എലേന ഡെമന്‍റീവ ക്വാര്‍ട്ടറില്‍

സ്റ്റാന്‍ഫോര്‍ഡ്| WEBDUNIA|
PRO
PRO
സ്റ്റാന്‍ഫോര്‍ഡ് ക്ലാസിക് ടെന്നീസ് ടൂര്‍ണമെന്‍റില്‍ എലേന ഡെമന്‍റീവ ക്വാര്‍ട്ടറില്‍ കടന്നു. റഷ്യന്‍ താരം മരിയ കിരിലെങ്കൊയെ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തിയാണ് എലേന ക്വാര്‍ട്ടറില്‍ കടന്നത്. സ്കോര്‍: 6 - 1, 6 - 2.

വിംബിള്‍ഡണില്‍ സെമിഫൈനലിസ്റ്റായ എലേന മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. മികച്ച മത്സരമായിരുന്നു എന്ന് മത്സര ശേഷം എലേന പറഞ്ഞു. നിലവില്‍ നാലാം സീഡാണ് എലേന ഡെമന്‍റീവ. 52ആം റാങ്കുകാരിയാണ് കിരിലെങ്കൊ.

മറ്റൊരു മത്സരത്തില്‍ ഓസ്ട്രേലിയയുടെ സമാന്ത സ്റ്റോസര്‍ റൊമാനിയയുടെ മോണിക നികോള്‍സ്ക്യൂവിനെ പരാജയപ്പെടുത്തി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സമാന്തയുടേയും ജയം. സ്കോര്‍ 6 - 1, 7 - 5.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :