അഖിലിനും ജീതേന്ദറിനും സഹായം

PROPRO
ഒളിമ്പിക്‍സ് ബോക്‍സിംഗില്‍ ക്വാര്‍ട്ടറില്‍ കടന്ന ഇന്ത്യന്‍ ബോക്‍സര്‍മാരുടെ പ്രകടനം അംഗീകരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഹരിയാനക്കാരായ ഇരുവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു.

ബീജിംഗില്‍ ഓരോ വിഭാഗത്തിലെ ബോക്‍സിംഗില്‍ ക്വാര്‍ട്ടറിലെത്തിയ ഭൂപീന്ദര്‍, അഖില്‍ കുമാര്‍, ജീതേന്ദര്‍ എന്നിവര്‍ക്കാണ് ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദ്ര സിംഗ് ഹൂഡയാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.

മെഡല്‍ നേട്ടം നടത്താനായാല്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടായി സ്ഥാനത്തേക്ക് കയറ്റം നല്‍കാമെന്നും പ്രഖ്യാപിച്ചു. ജീതേന്ദറും അഖിലും 51, 54 കിലോ വിഭാഗത്തില്‍ ക്വാര്‍ട്ടറില്‍ കടന്നിരുന്നു. ഇവരുടെ നേട്ടത്തെ പ്രശംസിക്കാനും മറന്നില്ല.

ബീജിംഗ്: | WEBDUNIA| Last Modified ശനി, 16 ഓഗസ്റ്റ് 2008 (18:25 IST)
ഇവരുടെ നേട്ടങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുമെന്നും നേട്ടങ്ങള്‍ക്ക് മതിയായ സഹായം നല്‍കുമെന്നും പ്രഖ്യാപിച്ചു. ഹരിയാനയില്‍ നിന്നും ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന താരങ്ങള്‍ സ്വര്‍ണ്ണം നേടിയാല്‍ 2 കോടി. വെള്ളി മെഡല്‍ നേടിയാല്‍ 1 കോടി വെങ്കലം നേടിയാല്‍ 50 ലക്ഷം എന്നിങ്ങനെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :