ഇന്ത്യന്‍ ടീമിന് ആശംസകള്‍ നേര്‍ന്ന് പ്രഭാസ്

ഇന്ത്യ, ഹോക്കി, ഹോക്കി ലോകകപ്പ്, ബാഹുബലി, India, Hockey, Hockey Worldcup, Bahubali, Prabhas
BIJU| Last Modified ബുധന്‍, 28 നവം‌ബര്‍ 2018 (20:56 IST)
ഭുവനേശ്വറില്‍ നടക്കുന്ന പുരുഷന്‍മാരുടെ ഹോക്കി ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് ആശംസകള്‍ നേര്‍ന്ന് ബാഹുബലി താരം പ്രഭാസ്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് താരം ടീമിന് ആശംസകള്‍ നേര്‍ന്നത്.

'ഹോം ഗ്രൗണ്ടില്‍ നമ്മുടെ ടീം കളിക്കുന്നത് കാണാന്‍ ആവേശഭരിതനായി ഇരിക്കുന്നു. പുരുഷന്‍മാരുടെ ഹോക്കി ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് എല്ലാ ഭാവുകങ്ങളും...,' പ്രഭാസ് ഫേസ്ബുക്കില്‍ കുറിച്ചു.

സൗത്ത് ആഫ്രിക്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം നടന്നത്.

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി മൂന്ന് ഭാഷകളിലായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സാഹോയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :