മുംബൈ|
JOYS JOY|
Last Updated:
ഞായര്‍, 17 ജനുവരി 2016 (12:06 IST)
പതിമൂന്നാമത്
മുംബൈ ഹാഫ് മാരത്തോണിൽ മലയാളി വനിത ലീലാമ്മ അല്‍ഫോന്‍സോയ്ക്ക് വിജയം. 45നും 55നും ഇടയില്‍ പ്രായമുള്ള വനിതകളുടെ വിഭാഗത്തിലാണ് ലീലാമ്മ വിജയിയായത്. 1:42:30 സമയം കുറിച്ചാണ് ലീലാമ്മ സ്വർണം നേടിയത്.
അഞ്ജലി ഭലിഗെ (1:55:48), ഖുർശിദ് മിസ്ത്രി (1:56:43) എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. ഡിസംബറിൽ നടന്ന ഗോവ ഹാഫ് മാരത്തോണിലും ലീലാമ്മ സ്വർണ മെഡൽ (1:46:00) നേടിയിരുന്നു. ഇതുവരെ150ലധികം മാരത്തോണുകളിൽ പങ്കെടുത്തിട്ടുണ്ട്.
45കാരിയായ ലീലാമ്മ വെസ്റ്റേൺ റെയിൽവേയിൽ ഓഫീസ് സുപ്രണ്ടന്‍റാണ്. ഭർത്താവ് ഫ്രാങ്ക് അൽഫോൻസോയാണ് പരിശീലകൻ.
സി.എസ്.ടി റെയിൽവേ സ്റ്റേഷനിലെ സമീപം ആസാദ് മൈതാനത്തിലെ സ്റ്റാർട്ടിങ് പോയിന്‍റിൽ നിന്നും രാവിലെ 7.20നാണ് ഹാഫ് മാരത്തണിന് കൊടി വിശീയത്. മാരത്തണിൽ ഒന്നാം സ്ഥാനം നേടുന്ന ഇന്ത്യൻ താരത്തിന് അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക ലഭിക്കുക. രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനക്കാർക്ക് യഥാക്രമം നാല്, മൂന്ന്, 2.25, 1.75 ലക്ഷം രൂപാ വീതം സമ്മാനം ലഭിക്കും.