അനുബന്ധ വാര്‍ത്തകള്‍
- വിനേഷ് ഫോഗട്ട് ഇന്ത്യയുടെ അഭിമാനം, ട്രയൽസിൽ പങ്കെടുക്കാമെന്ന് സുപ്രീംകോടതി
- വിജയങ്ങൾ നേടികൊടുത്തിട്ടും വിദേശപരിശീലകന് വേണ്ടി പുറത്താക്കി, ഹോക്കി ഇന്ത്യക്കെതിരെ പി ആർ ശ്രീജേഷ്
- ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ലോറസ് നഷ്ടമായത് തലനാരിഴയ്ക്ക്, അൽക്കാരസും സബലേങ്കയും മികച്ച താരങ്ങൾ
- പ്രഗ്നാനന്ദയുടെ നിഴലിൽ നിന്നും ഇനി മാറി നടക്കാം, വനിതാ കാൻഡിഡേറ്റ്സ് ടൂർണമെൻ്റ് ജേതാവായി ആർ വൈശാലി
- Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ
ഇന്തോനേഷ്യ ഓപ്പണിൽ തകർപ്പൻ പ്രകടനം, 3 വർഷത്തിന് ശേഷം ലോക റാങ്കിങ്ങിൽ ആദ്യ പത്തിൽ തിരിച്ചെത്തി പി വി സിന്ധു
വിജയത്തോടെ റാങ്കിങ്ങില്‍ പത്താം സ്ഥാനത്തെത്താന്‍ സിന്ധുവിനായി.
ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ജയത്തോടെ ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ആദ്യ 10 സ്ഥാനങ്ങളിലേക്ക് തിരിച്ചെത്തി ഇന്ത്യയുടെ അഭിമാനതാരം പി വി സിന്ധു. തായ്ലന്ഡൊന്റെ ബുസാനന്‍ ഒന്ബാരുങ്ഫാനെ ആദ്യ റൗണ്ടില്‍ 52 മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവില്‍ 25-23, 21-16 എന്ന സ്കോറിന് കീഴടക്കിയാണ് സിന്ധു ആദ്യ പത്തില്‍ തിരിച്ചെത്തിയത്.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ കൃത്യമായ പ്ലാനിങ്ങോടെയാണ് സിന്ധു കളിച്ചത്. ഒന്നാം ഗെയിമിന്റെ ആദ്യ ഘട്ടത്തില്‍ തായ് താരം ശക്തമായ സ്മാഷുകളിലൂടെ സിന്ധുവിനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചെങ്കിലും, തന്റെ അനുഭവസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത ഇന്ത്യന്‍ താരം വിജയം സ്വന്തമാക്കുകയായിരുന്നു. വിജയത്തോടെ റാങ്കിങ്ങില്‍ പത്താം സ്ഥാനത്തെത്താന്‍ സിന്ധുവിനായി. നീണ്ട 31 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ആദ്യ പത്തില്‍ തിരിച്ചെത്തുന്നത്.
പാരീസ് ഒളിമ്പിക്സിന് ശേഷമുള്ള പരിക്കുകളും നീണ്ട ഇടവേളയുമാണ് റാങ്കിങ്ങില്‍ തിരിച്ചടി വരാന്‍ ഇടയാക്കിയത്. ലോക ഒന്നാം നമ്പര്‍ താരമായ ആന്‍ സെ യങ്ങാണ് രണ്ടാം റൗണ്ടില്‍ പി വി സിന്ധുവിന്റെ എതിരാളി. അന്താരാഷ്ട്ര കരിയറില്‍ ആന്‍ സെ യങ്ങിനെതിരെ ഇതുവരെയും വിജയിക്കാന്‍ സിന്ധുവിന് സാധിച്ചിട്ടില്ല. ഇതുവരെ 9 മത്സരങ്ങളാണ് ഇരു താരങ്ങളും ഏറ്റുമുട്ടിയിട്ടുള്ളത്.