യു എസ് ഓപ്പണ്‍: പയസ് പുറത്ത്

ന്യുയോര്‍ക്ക്| WEBDUNIA|
യു എസ് ഓപ്പണിലെ പുരുഷന്മാരുടെ ഡബിള്‍സില്‍ ലിയാന്‍ഡര്‍ പയസും മാര്‍ട്ടിന്‍ ഡാമും അടങ്ങിയ സഖ്യം പുറത്തായി.ടൂര്‍ണ്ണമെന്‍റിലെ ആദ്യ റൌണ്ടില്‍ തന്നെയാണ് നിലവിലെ ചാമ്പ്യന്‍മാരും നാലാം സീഡുമായ പേസ്-ഡാം സഖ്യം പുറത്തായത്.

വാശിയേറിയ മത്സരത്തില്‍ ഇഞ്ചോടിഞ്ച് പൊരുതിയാണ് സീഡില്ലാതെ ടൂര്‍ണ്ണമെന്‍റിനെത്തിയ ഫ്രഞ്ച് താരങ്ങളായ ജൂലിയന്‍ ബെനെറ്റോയും നിക്കോളാസ് മഹതും ചാമ്പ്യന്‍മാരെ കീഴടക്കിയത്.ഫ്രഞ്ച് താരങ്ങള്‍ 7-6 (7/1), 3-6, 4-6 എന്ന സ്കോറിനാണ് വിജയം പിടിച്ചു വാങ്ങിയത്.

എന്നാല്‍ ഇന്ത്യയുടെ മഹേഷ് ഭൂപതിയും സെര്‍ബിയന്‍ താരം നെനാദ് സിമോണിക്കും അടങ്ങിയ ടീം രണ്ടാം റൌണ്ടില്‍ കടന്നു.റഷ്യയുടെ ഇഗോര്‍ കുനിറ്റ്സിന്‍,മിത്രി തുര്‍സനോവ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇവര്‍ മുന്നേറിയത്.ഭൂപതി സഖ്യം 6-3, 7-5 എന്ന സ്കോറിനാണ് എതിരാളികളെ കീഴടക്കിയത്.ടൂര്‍ണ്ണമെന്‍റിലെ ആറാം സീഡുകാരായ ഭൂപതിയും,സിമോണിക്കും അടുത്ത റൌണ്ടില്‍ അമേരിക്കയുടെ റോബര്‍ട്ട് കെന്‍ഡ്രിക്കിനെയും സാം ക്യൂറേയിയും നേരിടും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :