ഭഗവാന്‍ ഒളിമ്പിക്സ് യോഗ്യതയ്‌ക്കരികില്‍

ചിക്കാഗോ:| WEBDUNIA|
ബോക്‍സിംഗില്‍ ഇന്ത്യന്‍ പ്രതീക്ഷകളെ ഒളിമ്പിക്‍സില്‍ എത്തിക്കുന്നതിന് അരികിലാണ് ലൈറ്റ് വെയ്‌റ്റ് ബോക്‍സിംഗ് സ്പെഷ്യലിസ്റ്റ് ജയ് ഭഗവാന്‍. അമേരിക്കയില്‍ നടക്കുന്ന ലോക ബോക്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നതോടെയാണ് ഭഗവാന്‍ ഒളിമ്പിക്‍സ് യോഗ്യത തൊട്ടടുത്തായത്.

വാസില്‍ ക്വാഷിസിവിലിയെ 23-16 നു പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരം മുന്നോട്ട് കുതിച്ചത്. 51 കിലോ വിഭാഗത്തില്‍ ജിതേന്ദര്‍ കുമാറും 57 കിലോ വിഭാഗത്തില്‍ എ എല്‍ ലക്രയും പ്രീ ക്വാര്‍ട്ടറില്‍ എത്തി.

ദില്‍ബാഗ് സിംഗ് ഇന്ത്യയെ നിരാശനാക്കി. വെല്‍ട്ടര്‍ വെയ്‌റ്റ് വിഭാഗത്തില്‍ 9-22 നു സെര്‍ബിയയുടെ സോരാന്‍ മിട്രോവിക്കിനോട് പരാജയപ്പെട്ട ദില്‍ബാഗ് പുറത്തേക്കുള്ള വഴി കണ്ടു.

ഭഗവാന്‍റെ അടുത്ത ഇടി കൊളംബിയയുടെ ഡെര്‍ലി പെരസിനോടാണ്. തിങ്കളാഴ്ച വിശ്രമത്തിനു ശേഷം ഒക്ടോബര്‍ 31 നാണ് മത്സരം. രണ്ടാം റൌണ്ടില്‍ തന്നെ ഏഷ്യന്‍ ഗെയിംസിലെ വെങ്കല ജേതാവായ ഭഗവാന്‍ ജോര്‍ജിയന്‍ താരത്തിനെതിരെ 4-3 മുന്നിലായിരുന്നു. മൂന്നാം റൌണ്ട് അവസാനിക്കുമ്പോള്‍ അത് 17-13 ആയി.

ദേശീയ ചാമ്പ്യന്‍ഷിപ്പിലെ ചാമ്പ്യനായ ദില്‍ബാഗിനു സെര്‍ബിയയുടെ താരത്തിനെതിരെ പിടിച്ചു നില്‍ക്കാനായില്ല. ടൂര്‍ണമെന്‍റിലെ പ്രകടനത്തില്‍ നടത്തുന്ന സ്ഥിരത മിട്രോവിക്ക് ഈ മത്സരത്തിലും തുടര്‍ന്നു. ചൊവ്വാഴ്ച നടക്കുന്ന പ്രീ ക്വാ‍ര്‍ട്ടറില്‍ ലക്ര അസര്‍ബൈജാന്‍റെ ഷാനിന്‍ ഇമ്രാനോവിനെ പ്രീ ക്വാര്‍ട്ടറില്‍ നേരിടുന്നതാണ് ഇന്ത്യയുടെ ആദ്യ മത്സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :