അന്തര്‍സര്‍വകലാശാല അത്‌ലറ്റിക്സ്‌; കേരളത്തിന്‌ രണ്ട്‌ സ്വര്‍ണം

പട്യാല| WEBDUNIA| Last Modified വ്യാഴം, 26 ഡിസം‌ബര്‍ 2013 (13:15 IST)
PRO
അന്തര്‍സര്‍വകലാശാല അത്‌ലറ്റിക്സ്‌ മീറ്റിന്റെ മൂന്നാം ദിനം കേരളത്തിന്‌ രണ്ട്‌ സ്വര്‍ണം. എംജി, കാലിക്കറ്റ്‌ സര്‍വകലാശാലകളാണ്‌ കേരളത്തിനായി സ്വര്‍ണം നേടിയത്‌.

വനിതകളുടെ 400 മീറ്ററില്‍ എംജി സര്‍വകലാശാലയുടെ അനില്‍ഡ തോമസ്‌ സ്വര്‍ണം നേടിയപ്പോള്‍ സി.എസ്‌.സിന്ധ്യമോള്‍ വെള്ളി നേടി. വനിതാ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ്‌ കാലിക്കറ്റിന്റെ ആര്‍.അനു സ്വര്‍ണം നേടിയത്‌.

പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എംജിയുടെ അനീസ്‌ റഹ്മാന്‍ വെള്ളിയും, വിനു ജോസ്‌ വെങ്കലവും നേടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :