ഹോക്കി: മൂന്നാംടെസ്റ്റ് സമനിലയില്‍

ഓക്‍ലാന്‍ഡ്| WEBDUNIA|
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഹോക്കി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം സമനിലയില്‍ പിരിഞ്ഞു. അവസാനമത്സരം ഞായറാഴ്ച നടക്കും. പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 1-0ത്തിന് മുന്നിലാ‍ണ്.

പതിമൂന്നാം മിനുട്ടില്‍ ശിവേന്ദ്രസിംഗിന്‍റെ ഗോളോടെ ഇന്ത്യ കളിയില്‍ മുന്നിട്ടുനില്‍‌ക്കുകയായിരുന്നു. എന്നാല്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ഡീന്‍ കോസിന്‍സ് നേടിയ ഗോളാണ് ന്യൂസിലാന്‍ഡിന് സമനില നേടിക്കൊടുത്തത്.

മികച്ച പ്രകടനമാണ് ന്യൂസിലാന്‍ഡ് ടീമംഗങ്ങള്‍ പുറത്തെടുത്തത്. കോച്ച് ഷെയ്ന്‍ മക് ലിയോഡ്സിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തന്ത്രങ്ങള്‍ മാറ്റി നിരന്തരം അവര്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയുയര്‍ത്തി.

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ബാജിത് സിംഗിന്‍റെ മികച്ച പ്രകടനമാണ് സന്ദര്‍ശകരെ പലപ്പോഴും രക്ഷിച്ചത്. ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ 2-1ന് ഇന്ത്യ വിജയിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :