ന്യൂഡല്‍ഹി: സുബ്രതോ കപ്പ് സ്കൂള്‍ ഫുട്ബോളില്‍ അഫ്ഗാനിസ്ഥാനും ഉക്രൈനുമായുള്ള ക്വാര്ട്ടര്മത്സരത്തിനിടെ കയ്യാങ്കളി. കളി നിയന്ത്രിച്ച മലയാളി റഫറി റോവനെ അഫ്ഗാനിസ്ഥാന്റെ ഷിജാജുദ്ദീന്‍ മുഖത്തടിച്ചു. ഉക്രൈന്താരത്തെ വീഴ്ത്തിയതിന് റഫറി ചുവപ്പുകാര്‍ഡ് വീശിയതാണ് ഷിജാജുദ്ദീനെ പ്രകോപിതനാക്കിയത്. കയ്യാങ്കളിയെത്തുടര്‍ന്ന് 15 മിനിറ്റോളം കളി നിര്‍ത്തിവച്ചു.