ഷൂട്ടിംഗ്: വിജയ് കുമാറിന് വെള്ളി

ബീജിംഗ്| WEBDUNIA|
അന്താരാഷ്ട്ര ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന്‍ ലോകകപ്പില്‍ ഇന്ത്യയുടെ വിജയ് കുമാറിന് വെള്ളി മെഡല്‍. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് വിജയ് രണ്ടാം സ്ഥാനത്തെത്തിയത്.

യോഗ്യതാ റൌണ്ടില്‍ നേടിയ 581 പോയന്‍റ് ഉള്‍പ്പെടെ ആകെ 780.4 പോയിന്‍റുമായിട്ടാണ് വിജയ് രണ്ടാം സ്ഥാനം നേടിയത്. ഫൈനല്‍ റൌണ്ടില്‍ 199.4 പോയന്‍റാണ് വിജയ് കരസ്ഥമാക്കിയത്. 0.1 പോയന്‍റിനാണ് ഇന്ത്യന്‍ താരത്തിന് സ്വര്‍ണ്ണമെഡല്‍ നഷ്ടപ്പെട്ടത്.

അമേരിക്കയുടെ കീത് സാന്‍ഡേര്‍സണ്‍(780.5 പോയന്‍റ്) ആണ് സ്വര്‍ണ്ണമണിഞ്ഞത്. ജപ്പാന്‍റെ അകിയാമ ടെരുയോഷിയാണ് (777.5 പോയന്‍റ്) വെങ്കലം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും വിജയ് ചാമ്പ്യന്‍ ആയിരുന്നു

2006ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ഹിമാചല്‍ പ്രദേശുകാരനായ വിജയ് കുമാര്‍ രണ്ട് സ്വര്‍ണ്ണമെഡലുകള്‍ നേടിയത്. ഈ നേട്ടത്തിന് ആ വര്‍ഷം വിജയ്ക്ക് രാഷ്ട്രം അര്‍ജുന അവാര്‍ഡ് നല്‍കിയിരുന്നു.

ഐഎസ്‌എഫ് ഷൂട്ടിംഗ് ലോകകപ്പില്‍ നേരത്തെ ഗഗന്‍ നരംഗ് ഒരു സ്വര്‍ണ്ണവും വെങ്കലവും നേടിയിരുന്നു. വനിതാ വിഭാഗത്തില്‍ ഹീന സിദ്ധുവും വെള്ളിമെഡല്‍ നേടിയിരുന്നു. ഇതിന് പുറമേയാണ് വിജയും രാജ്യത്തിന് മെഡല്‍നേട്ടം സമ്മാനിച്ചത്. കരസേനയില്‍ ഉദ്യോഗസ്ഥനാണ് വിജയ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :