വില്യംസുമായി ചര്‍ച്ച നടത്തിയെന്ന് ബാരിച്ചെല്ലോ

സാവോ പോളോ| WEBDUNIA| Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2009 (12:26 IST)
PRO
ബ്രൌണ്‍ ജിപി ഡ്രൈവര്‍ റൂബെന്‍സ് ബാരിച്ചെല്ലോ ഫോര്‍മുല വണ്‍ ടീമായ വില്യംസുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ചു. എന്നാല്‍ വില്യംസിലേക്ക് താന്‍ കരാര്‍ ഒപ്പിട്ടതായ വാര്‍ത്ത ബാരിച്ചെല്ലോ നിഷേധിച്ചു.

അടുത്ത സീസണില്‍ കരാര്‍ പുതുക്കാനായി ബ്രൌണ്‍ ജിപിയുമായും താന്‍ ചര്‍ച്ച നടത്തുന്നുണ്ടെന്ന് ബാരിച്ചെല്ലോ പറഞ്ഞു. താനുമായി കരാര്‍ ഒപ്പിടാന്‍ ടീമുകള്‍ താല്‍‌പര്യം പ്രകടിപ്പിക്കുന്നതിനെ ഏറെ വിലമതിക്കുന്നുണ്ടെന്നും ബാരിച്ചെല്ലോ പറഞ്ഞു.

നിലവിലെ ഫോര്‍മുല വണ്‍ സീസണില്‍ 14 പോയിന്‍റുമായി രണ്ടാം സ്ഥാനത്താ‍ണ് ബാരിച്ചെല്ലോ. ബ്രൌണ്‍ ജിപി ഡ്രൈവര്‍ ജെന്‍സന്‍ ബട്ടന്‍ ആണ് ഒന്നാം സ്ഥാനത്ത്. ബ്രൌണ്‍ ജിപിയാണ് ഈ സീസണില്‍ ടീമുകളില്‍ ഒന്നാം സ്ഥാനത്ത്. വില്യംസ് ആറാം സ്ഥാനത്താണുള്ളത്.

ഫോര്‍മുല വണ്ണിലെ ഏറ്റവും പ്രായം ചെന്ന ഡ്രൈവറാണ് മുപ്പത്തിയേഴുകാരനായ ബാരിച്ചെല്ലോ. 286 ഗ്രാന്‍ഡ് പ്രീകളില്‍ ബ്രസീലുകാരനായ ബാരിച്ചെല്ലോ മത്സരിച്ചിട്ടുണ്ട്. നേരത്തെ ഹോണ്ടയുടെ ഡ്രൈവറായിരുന്നു ഇദ്ദേഹം. ഹോണ്ട റെയ്സില്‍ നിന്ന് പിന്‍‌മാറിയതിനെ തുടര്‍ന്ന് ടീം ഏറ്റെടുത്ത ബ്രൌണ്‍ ബാരിച്ചെല്ലോയെ നിലനിര്‍ത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :