ലിവര്‍പൂള്‍ ലീഡ്സിനെ മറികടന്നു

ലണ്ടന്‍| WEBDUNIA| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2009 (10:35 IST)
ലീഗ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ഇന്നലെ നടന്ന മല്‍‌സരത്തില്‍ ലിവര്‍പൂളിന് വിജയം. ലീഡ്സ് യുണൈറ്റഡിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്.

എല്ലന്‍ഡ് റോഡില്‍ ബദ്ധവൈരികള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ ഫുട്ബോളിന്‍റെ എല്ലാ ആവേശവും ഉള്‍ക്കൊള്ളുന്നതായിരുന്നു. അറുപത്തിയാറാം മിനുറ്റില്‍ ഫ്രഞ്ച് താരം ഡേവിഡ് നഗോഗ് നേടിയ ഗോളാണ് ലിവര്‍പൂളിനെ വിജയത്തിലെത്തിച്ചത്. നിലവില്‍ ലീഗ് വണിലെ ഒന്നാം സ്ഥാനക്കാരാണ് ലീഡ്സ്.

ആദ്യ പകുതിയില്‍ ലീഡ്സ് താരം ജെര്‍മൈന്‍ ബെക്ഫോര്‍ഡ് ലിവര്‍പൂള്‍ വല കുലുക്കിയെങ്കിലും വിവാദ ഓഫ്സൈഡിനെത്തുടര്‍ന്ന് ഗോള്‍ അനുവദിക്കപ്പെട്ടില്ല. നിരവധി അവസരങ്ങള്‍ കളഞ്ഞുകുളിച്ച ലിഡ്സിന് അതിന് പിഴയൊടുക്കേണ്ടിവന്നു.

മറ്റ് മല്‍‌സരങ്ങളില്‍ ബോള്‍ട്ടണ്‍ 3-1ന് വെസ്റ്റ് ഹാം യുണൈറ്റഡിനെയും പീറ്റര്‍ബൊറോ 2-0ന് ന്യൂകാസ്റ്റില്‍ യുണൈറ്റഡിനെയും പരാജയപ്പെടുത്തി. മൂന്നാം റൌണ്ട് മല്‍‌സരങ്ങള്‍ ഇന്ന് അവസാനിക്കും. ഇന്ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന മല്‍‌സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വോള്‍വര്‍ഹാമ്പ്റ്റണെ നേരിടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :