റോബിന്‍ സിംഗ് മിന്നലായി, സാഫ് കപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

Robin Singh, India, Sreelanka, Football, റോബിന്‍ സിംഗ്, സാഫ് കപ്പ്, ഇന്ത്യ, ശ്രീലങ്ക, സുനില്‍ ഛേത്രി
തിരുവനന്തപുരം| Last Modified ശനി, 26 ഡിസം‌ബര്‍ 2015 (10:44 IST)
സാഫ്കപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞാണ് ആരംഭം കുറിച്ചിരിക്കുന്നത്. റോബിന്‍ സിംഗിന്‍റെ ഇരട്ടഗോളുകളില്‍ തലയ്ക്കടിയേറ്റ പിന്നീട് കരകയറിയില്ല.

ഐ എസ് എല്ലില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന റോബിന്‍ സിംഗ് അതിന്‍റെ തുടര്‍ച്ചയാണ് സാഫ് കപ്പിലും നടത്തുന്നത്. കളിയുടെ രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയുടെ രണ്ടുഗോളുകളും. അമ്പത്തൊന്നാം മിനിറ്റിലും എഴുപത്തിനാലാം മിനിറ്റിലുമായിരുന്നു ഇന്ത്യയുടെ ഗോളുകള്‍.

സുനില്‍ ഛേത്രിയുടെ പാസുകളിലായിരുന്നു റോബിന്‍ സിംഗ് രണ്ടുഗോളുകളും സൃഷ്ടിച്ചത്. ഞായറാഴ്ച ഇന്ത്യ നേപ്പാളിനെ നേരിടും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :