റൂണിയെ വേണമെന്ന് ടോറസ്

ലിവര്‍പൂള്‍| WEBDUNIA|
PRO
PRO
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിംഗര്‍ വെയ്‌ന്‍ റൂണിയെ സ്വന്തമാക്കണമെന്ന് ലിവര്‍പൂള്‍ സ്ട്രൈക്കര്‍ ഫെര്‍ണാണ്ടൊ ടോറസ് കോച്ച് റാഫേല്‍ ബെനറ്റിസിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയ മാഞ്ഞ്ചസ്റ്റര്‍ യുണൈറ്റഡും രണ്ടാം സ്ഥാനത്തെത്തിയ ലിവര്‍പൂളും തമ്മിലുള്ള പ്രധാന വ്യത്യാസത്തിന് കാരണം മാഞ്ചസ്റ്റര്‍ നിരയിലെ റൂണിയുടെ സാന്നിധ്യമായിരുന്നുവെന്നും ടോറസ് പറഞ്ഞു.

മുന്നേറ്റ നിരയില്‍ റൂണിയോ ടെവസോ തന്‍റെ പങ്കാളിയായി വരികയാണെങ്കില്‍ ലിവര്‍പൂള്‍ മുന്നേറ്റ നിര കൂടുതല്‍ മൂര്‍ച്ചയുള്ളതാവുമെന്നും സ്റ്റീവന്‍ ജെറാര്‍ഡ് കൂടി ചേരുമ്പോള്‍ പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂളിലെത്തിക്കാനുള്ള കരുത്താകുമെന്നും ടോറസ് പറഞ്ഞു. കഴിഞ്ഞ സീസണില്‍ 17 ഗോളുകളാണ് ടോറസിന്‍റെ ബൂട്ടില്‍ നിന്ന് ലിവര്‍പൂളിനായി പിറന്നത്.

കഴിഞ്ഞ സീസണില്‍ കിരീടം നേടിയതോടെ മാഞ്ചസ്റ്റര്‍ പ്രീമിയര്‍ ലീഗ് കിരീട നേട്ടത്തില്‍ ലിവര്‍പൂളിനൊപ്പം എത്തിയിരുന്നു. ഇരു ടീമുകളും 18 തവണ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടുണ്ട്. എന്നാല്‍ ഇത്തവണ മാഞ്ചസ്റ്റര്‍ അത് മറികടക്കുമോ എന്ന് ഭയമുണ്ടെന്നും ടോറസ് പറഞ്ഞു.

പിന്‍‌നിരയിലേക്കും മധ്യനിരയിലേക്കും ഒരുപോലെ ഇറങ്ങിക്കളിക്കാന്‍ കഴിവുളള കളിക്കാര്‍ ലിവര്‍പൂള്‍ നിരയില്‍ കുറവാണ്. ഇതാണ് കഴിഞ്ഞ സീസണില്‍ തിരിച്ചടിയായത്. ഇതിനു പുറമെ പോയന്‍റ് പട്ടികയില്‍ നടുവിലായി ഇടം‌പിടിച്ച ഒട്ടേറെ ടീമുകള്‍ക്കെതിരെയുള്ള ഹോം മാച്ചുകള്‍ വിജയിക്കാന്‍ കഴിഞ്ഞതും തിരിച്ചടിയായെന്നും ടോറസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :