മരണ സ്ക്വാഡിനെ അര്‍ജന്‍റീന പ്രഖ്യാപിച്ചു

മാഡ്രിഡ്| WEBDUNIA| Last Modified ശനി, 26 സെപ്‌റ്റംബര്‍ 2009 (15:56 IST)
PRO
മരണക്കളികള്‍ക്കുള്ള പതിനെട്ടംഗ സ്ക്വാഡിനെ അര്‍ജന്‍റീന പ്രഖ്യാപിച്ചു. 2010 ഫുട്ബോള്‍ ലോകകപ്പിലെത്താനുള്ള അവസാന പ്രതീക്ഷയായ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള സ്ക്വാഡിനെ കോച്ച് ഡീഗോ മറഡോണയാണ് പ്രഖ്യാപിച്ചത്.

പെറുവിനും ഉറുഗ്വേയ്ക്കുമെതിരെയാണ് അര്‍ജന്‍റീനയുടെ അവശേഷിക്കുന്ന യോഗ്യതാ മത്സരങ്ങള്‍. കഴിഞ്ഞ യോഗ്യതാ മത്സരങ്ങളില്‍ ബ്രസീലിനോടും പരാഗ്വേയോടും പരാജയപ്പെട്ട അര്‍ജന്‍റീനയ്ക്ക് ലോകകപ്പിലേക്കുള്ള ഏക വഴിയാണ് ഈ മത്സരങ്ങള്‍. ഇതിലും പരാജയപ്പെട്ടാല്‍ 1970 ന് ശേഷം അര്‍ജന്‍റീന ഇല്ലാത്ത ആദ്യ ഫുട്ബോള്‍ ലോകകപ്പിനാകും ലോകം സാക്‍ഷ്യം വഹിക്കുക.

റയല്‍ മാഡ്രിഡ് സ്ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വായിന്‍ പതിനെട്ടംഗ സ്ക്വാഡില്‍ തിരികെയെത്തി.
മാഞ്ചസ്റ്റര്‍ സിറ്റി താരം പാബ്ലോ സബലേറ്റയും പാബ്ലോ ഐമറും സ്ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്. സെര്‍ജിയോ അഗൂറോ പുറത്താകുമെന്ന് അഭ്യൂഹം പടര്‍ന്നിരുന്നെങ്കിലും അഗൂറോയെയും സ്ക്വാഡില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 10 നാണ് പെറുവുമായുള്ള മത്സരം. 13 ന് ഉറുഗ്വേയുമായും അര്‍ജന്‍റീന ഏറ്റുമുട്ടും. ഫുട്ബോളിനെ ജീവവായുപോലെ നെഞ്ചേറ്റിയ അര്‍ജന്‍റീനയ്ക്ക്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :