ബൂട്ടിയ പരിശീലനത്തിന് ഈസ്റ്റ് ബംഗാളില്‍

കൊല്‍ക്കത്ത| WEBDUNIA| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2009 (18:54 IST)
മോഹന്‍ ബെഗാനില്‍ നിന്ന് അച്ചടക്ക നടപടി നേരിട്ട ഫുട്ബോള്‍ താരം ഈസ്റ്റ് ബംഗാള്‍ ക്ലബ്ബില്‍ പരിശീലനത്തിനിറങ്ങി. സസ്പെന്‍ഷന്‍റെ കാര്യത്തില്‍ തീരുമാനമാകുന്നതിന് മുമ്പാണ് ഈസ്റ്റ് ബംഗാളിന്‍റെ ജഴ്സിയണിഞ്ഞ് ബൂട്ടിയ പരിശീലനത്തിനിറങ്ങിയത്.

ഫിറ്റ്നസ് നിലനിര്‍ത്താനായി ക്ലബ്ബിന്‍റെ ഒപ്പം പരിശീലനം നടത്തുക മാത്രമാണ് ബൂട്ടിയ ചെയ്തതെന്നാണ് ക്ലബ്ബ് അധികൃതരുടെ വിശദീകരണം. ബൂട്ടിയയും ബെഗാനും തമ്മിലുള്ള പിണക്കം തീര്‍ക്കാന്‍ മധ്യസ്ഥത വഹിക്കുന്ന മുന്‍ സോളിസിറ്റര്‍ ജനറല്‍ അമരേന്ദ്ര ഷരന്‍റെ അനുവാദത്തോടെയാണ് ബൂട്ടിയ പരിശീലനം നടത്തിയതെന്നും ഈസ്റ്റ് ബംഗാള്‍ വിശദീകരിച്ചു.

ആറ് മാസത്തേക്കാണ് ബൂട്ടിയയെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഈസ്റ്റ് ബംഗാളിന്‍റെ മുന്‍ താരം കൂടിയാണ് ബൂട്ടിയ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :