ബൂട്ടിയയെ ഫുട്ബോള്‍ ഫെഡറേഷന്‍ ആദരിക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2009 (18:27 IST)
PRO
ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈച്ചൂങ് ബൂട്ടിയയെ ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ആദരിക്കുന്നു. രാജ്യത്തിന് വേണ്ടി നൂറ് കളികള്‍ തികച്ചതിനാണ് ആദരം. ചൊവ്വാഴ്ചയാണ് ചടങ്ങ്.

ഫെഡറേഷന്‍റെ ഡല്‍ഹിയില്‍ ചേരുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷമാണ് ചടങ്ങ് നടക്കുക. ഫെഡറേഷന്‍ പ്രസിഡന്‍റ് പ്രഫുല്‍ പട്ടേലാണ് ബൂട്ടിയയെ ആദരിക്കുക. എല്ലാ സംസ്ഥാന ഫുട്ബോള്‍ അസോസിയേഷനുകളുടെയും പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കും.

ഇന്ത്യയ്ക്ക് വേണ്ടി നൂറ് കളികളില്‍ ഇറങ്ങുന്ന ആദ്യ ഫുട്ബോള്‍ താരമാണ് ബൂട്ടിയ. 1995 ലാണ് ബൂട്ടിയ ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി ബൂട്ടണിഞ്ഞത്.

ഒരു രാജ്യത്തിന് വേണ്ടി നൂറ് കളികളിലധികം കളിക്കുന്ന 152 ആമത് അന്താരാഷ്ട്ര താരമാണ് ബൂട്ടിയ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :