ഫിഫ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 17 ഒക്‌ടോബര്‍ 2009 (13:46 IST)
PRO
അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം. 11 സ്ഥാനങ്ങളാണ് മുന്നേറിയത്. നൂറ്റി മുപ്പത്തിയെട്ടാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. 160 പോയിന്‍റാണ് ഇന്ത്യയ്ക്കുള്ളത്.

1632 പോയിന്‍റുമായി ബ്രസീലാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. സ്പെയ്ന്‍ (1629) നെതര്‍‌ലാന്‍ഡ് (1340) എന്നിവരാണ് തൊട്ടുപിന്നില്‍. ഇറ്റലിയും (1215) ജര്‍മ്മനിയുമാണ് (1161) ആദ്യ അഞ്ച് സ്ഥാനത്തുള്ള മറ്റ് രാജ്യങ്ങള്‍.

അര്‍ജന്‍റീന ആറാം സ്ഥാനത്താണ്. 1103 പോയിന്‍റാണ് അര്‍ജന്‍റീനയ്ക്കുള്ളത്. ഇംഗ്ലണ്ട് (1101) ക്രൊയേഷ്യ (1087) ഫ്രാന്‍സ് (1049) പോര്‍ച്ചുഗല്‍ (1042) എന്നിവരാണ് ആദ്യ പത്ത് സ്ഥാനത്ത് ഇടം പിടിച്ച മറ്റ് രാജ്യങ്ങള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :