ടോറസിനെ വില്‍ക്കില്ലെന്ന് ലിവര്‍പൂള്‍

ആന്‍ഫീല്‍ഡ്| WEBDUNIA|
PRO
സ്ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസിനെ എത്രവിലനല്‍കിയാലും വില്‍ക്കില്ലെന്ന് ലിവര്‍പൂള്‍. ടോറസിനായി പ്രീമിയര്‍ ലീഗ് ക്ലബ്ബുകളില്‍ നിന്ന് വമ്പന്‍ ഓഫറുകളുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി ലിവര്‍പൂള്‍ കോച്ച് റഫേല്‍ ബെന്നറ്റ്സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഏത് ക്ലബ്ബുകളാണ് ടോറസിന് വേണ്ടി ലിവര്‍പൂളിനെ സമീപിച്ചതെന്ന് വ്യക്തമല്ല. കഴിഞ്ഞ സീസണില്‍ വമ്പന്‍മാര്‍ക്കായി വലവീശീയ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍‌സിയും ടോറസിനായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

വമ്പന്‍ തുകയാണ് ക്ലബ്ബുകള്‍ വാഗ്ദാനം ചെയ്തിരുന്നതെന്ന് ബെന്നറ്റ്സ് പറഞ്ഞു. ടോറസിനെ സ്വപ്നം കണ്ട് വെറുതെ സമയം കളയണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് ടോറസെന്ന് അഭിപ്രായപ്പെടുന്നില്ല. കാരണം ഇനിയും ടോറസിന് മികച്ച പ്രകടനം പുറത്തെടുക്കാനാ‍കുമെന്ന് ബെന്നറ്റ്സ് ചൂണ്ടിക്കാട്ടി.

2007ലാണ് സ്പാനിഷ് താരമായ ടോറസ് ലിവര്‍പൂളിലെത്തിയത്. നിലവിലെ സീസണില്‍ ഏഴുകളികളില്‍ നിന്നായി ടോറസ് എട്ടുഗോളുകള്‍ നേടിക്കഴിഞ്ഞു. സ്വന്തം തട്ടകത്തില്‍ ഹള്‍ സിറ്റിക്കെതിരെ പിറന്ന ഹാട്രിക്കായിരുന്നു മികച്ച പ്രകടനം. ഈ മത്സരത്തില്‍ 6-1 നാണ് ലിവര്‍പൂള്‍ ജയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :