ജയത്തോടെ യുണൈറ്റഡ് മുന്നില്‍

മാഞ്ചസ്റ്റര്‍| WEBDUNIA|
ചാമ്പ്യന്‍സ് ലീഗിന്‍റെ രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്‍‌മരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന ആദ്യ പാദ സെമിയില്‍ ആഴ്സണലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ കിരീട പ്രതീക്ഷകള്‍ ജ്വലിപ്പിച്ചത്.

ഒന്നാം പകുതിയുടെ പതിനേഴാം മിനുട്ടില്‍ എട്ടു വാര അകലെനിന്ന് പ്രതിരോധനിരക്കാരന്‍ ഒ ഷേ തൊടുത്ത ലോം‌ഗ്‌റേഞ്ചറാണ് പീരങ്കിപ്പടയുടെ സ്വപ്നം തകര്‍ത്തത്. സ്വന്തം മൈതാനത്ത് എതിരാളികളെ ഗോളടിപ്പിക്കാതെ വിജയം നേടിയതോടെ രണ്ടാം പാദത്തില്‍ മാഞ്ചസ്റ്ററിന് വ്യക്തമായ മുന്‍‌തൂക്കം ലഭിക്കും.

കളി തുടങ്ങി ആദ്യ മിനുട്ടില്‍ തന്നെ ആഴ്സണല്‍ പ്ലേമേക്കര്‍ സെസ് ഫാബ്രിഗാസിന് ലഭിച്ച അവസരം ഗോളാക്കി മാറ്റാനായില്ല. പിന്നീട് ആധിപത്യം ഏറ്റെടുത്ത മാഞ്ചസ്റ്ററിന് ലഭിച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റാനാവാഞ്ഞതോടെ മത്സരം വിരസമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :