ചരിത്രം സൃഷ്ടിക്കണമെന്ന് ഫാബ്രിഗാസ്

ലണ്ടന്‍| WEBDUNIA|
ചാമ്പ്യന്‍സ് ലീഗില്‍ പുതിയ ചരിത്രം സൃഷ്ടിക്കാന്‍ ആര്‍സനല്‍ നായകന്‍ ഫാബ്രിഗാസ് സഹകളിക്കാരോട് അഭ്യര്‍ത്ഥിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി നടക്കുന്ന ആദ്യസെമിക്ക് മുന്നോടിയായിട്ടാണ് ഫാബ്രിഗാസിന്‍റെ അഭ്യര്‍ത്ഥന. ഡെയ്‌ലി എക്സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഫാബ്രിഗാസ്.

2006ല്‍ ബാഴ്സലോണയുമായുള്ള ഫൈനലില്‍ ആര്‍സനല്‍ കിരീടം കൈവിടുകയായിരുന്നു. ഇക്കുറിയും ഫൈനലില്‍ എത്തണമെന്ന് ല‌ക്‍ഷ്യത്തോടെയാണ് മാഞ്ചസ്റ്ററിനോട് ഏറ്റുമുട്ടുകയെന്ന് ഫാബ്രിഗാസ് പറഞ്ഞു.

ഇരുടീമുകള്‍ക്കും മത്സരം ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ പിഴവുകള്‍ക്ക് പോലും വലിയ വില നല്‍കേണ്ടിവരുമെന്ന് പറഞ്ഞ ഫാബ്രിഗാസ് യുണൈറ്റഡ് ഏറ്റവും മികച്ച ഒരു ടീമാണെന്നും അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :