ഗിഗ്സിന്‍റെ മികവില്‍ മാഞ്ചസ്റ്റര്‍ ഒന്നാമത്

ലണ്ടന്‍| WEBDUNIA| Last Modified ഞായര്‍, 27 സെപ്‌റ്റംബര്‍ 2009 (11:58 IST)
റിയാന്‍ ഗിഗ്സിന്‍റെ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ സ്റ്റോക്ക് സിറ്റിയെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്ററിന്‍റെ വിജയം. ഇതോടെ സീസണിലാദ്യമായി പോയിന്‍റ് പട്ടികയില്‍ അവര്‍ ഒന്നാം സ്ഥാനത്തെത്തി.

ഏഴ് കളികളില്‍ നിന്നായി പതിനെട്ട് പോയിന്‍റാണ് മാഞ്ചസ്റ്ററിനുള്ളത്. പതിനെട്ട് പോയിന്‍റുകളുള്ള ചെല്‍‌സിയാണ് രണ്ടാം സ്ഥാനത്ത്. 15 പോയിന്‍റുമായി ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തുമുണ്ട്.

പകരക്കാരനായി ഇറങ്ങിയാണ് ഗിഗ്സ് മാഞ്ചസ്റ്ററിന്‍റെ വിജയശില്‍‌‌പിയായത്. അറുപത്തിരണ്ടാം മിനുട്ടിലും എഴുപത്തിയേഴാം മിനുട്ടിലുമായിരുന്നു ഗിഗ്‌സ് സ്റ്റോക്കിന്‍റെ വലയനക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :