മില്വൌക്കി|
WEBDUNIA|
Last Modified ചൊവ്വ, 25 മാര്‍ച്ച് 2014 (15:57 IST)
PRO
നീണ്ട പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ബീച്ച് വോളിബോള്‍ മത്സരത്തിന് വേദിയാകുകയാണ് അമേരിക്കയിലെ പ്രശസ്തമായ മില്വൌക്കി ബീച്ച് പരിസരം. ജൂലൈ മൂന്ന് മുതല്‍ ആറ് വരെയാണ് ടൂര്‍ണമെന്റ് നടക്കുക.
അമേരിക്കയിലെ വോളിബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയിലെ ഏറ്റവും പ്രചാരമുള്ള ഒരു കായിക ഇനമാണ് ബീച്ച് വോളിബോള്‍. 1998ലാണ് അവസാനമായി മില്വൌക്കി നഗരത്തില്‍ ബീച്ച് വോളിബോള്‍ മത്സരം നടന്നത്.
മില്വൌക്കിയിലെ ബ്രാഡ്ഫോര്‍ഡ് ബീച്ച് പരിസരമാണ് ടൂര്‍ണമെന്റിന് വേദിയാകുന്നത്. ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാക്കളായ കെറി വാത്ഷ് ജെന്നിംഗ്സ്, റ്റോഡ് റോജെര്സ്, ഫില്‍ ഡാല്ഹൌസര് എന്നിവര്‍ മത്സരിക്കുന്നുണ്ട്.
മത്സരത്തിന്റെ പ്രവേശന ടിക്കറ്റ് വരുന്ന ആഴ്ചകളില്‍ വില്‍ക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.