ആന്‍‌സലോറ്റിക്ക് മോഹം ഇറ്റലിയെ പരിശീ‍ലിപ്പിക്കാന്‍

ലണ്ടന്‍| WEBDUNIA| Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2009 (18:00 IST)
ഭാവിയില്‍ ഇറ്റലിയെ പരിശീ‍ലിപ്പിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ചെല്‍‌സി മാനേജര്‍ കാര്‍ലോ ആന്‍സലോറ്റി. മുന്‍ ഇറ്റാലിയന്‍ താരമാണ് ആന്‍സലോറ്റി. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആന്‍സലോറ്റി ഇറ്റലിയുടെ പരിശീലകവേഷം അണിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

ഇറ്റലിയെ പരിശീലിപ്പിക്കാന്‍ ഇപ്പോഴില്ലെന്ന് വ്യക്തമാക്കിക്കൊണ്ടയിരുന്നു ആന്‍സലോറ്റി ഭാവിയില്‍ ഈ സ്ഥാനം ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചത്. താന്‍ ഒരു ഇറ്റാലിയന്‍ ആണെന്നും എന്നാല്‍ ഈ ആഗ്രഹം നടക്കുമോ എന്ന് തനിക്ക് ഉറപ്പില്ലെന്നും ആന്‍സലോറ്റി കൂട്ടിച്ചേര്‍ത്തു.

ആഫ്രിക്കന്‍ മേഖലയെ പരിശീ‍ലിപ്പിക്കാനും താല്‍‌പര്യമുണ്ടെന്ന് ആന്‍സലോറ്റി വ്യക്തമാക്കി. അങ്ങനെയെങ്കില്‍ ഐവറി കോസ്റ്റായിരിക്കും താന്‍ പരിഗണിക്കുകയെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :