അര്‍ജന്‍റീനയ്ക്ക് മറഡോണയെ വേണ്ട!

ബുയേനോസ് എയേര്‍സ്| WEBDUNIA| Last Modified ശനി, 26 സെപ്‌റ്റംബര്‍ 2009 (18:25 IST)
PRO
ഫുട്ബോള്‍ ടീം പരിശീലകസ്ഥാനത്ത് നിന്ന് മറഡോണയെ പുറത്താക്കണമെന്ന് ഭൂരിപക്ഷം അര്‍ജന്‍റീനക്കാരും അഭിപ്രായപ്പെടുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. ലോകകപ്പ് യോഗ്യതാ റൌണ്ടുകളിലെ അര്‍ജന്‍റീനയുടെ ദയനീയ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ സര്‍വ്വെയിലാണ് ഈ വിവരം.

കാര്‍ലോസ് ഫര ആന്‍ഡ് അസോസിയേറ്റ്സ് ആണ് സര്‍വ്വെ നടത്തിയത്. 442 പേരില്‍ നടത്തിയ സര്‍വ്വെയില്‍ 67 ശതമാനം പേരും പരിശീലക സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നാണ് അഭിപ്രായപ്പെടുന്നത്. 22 ശതമാനം മാത്രമാണ് മറഡോണയെ അനുകൂലിക്കുന്നത്.

മറഡോണ പരിശീലക സ്ഥാനമേറ്റെടുത്ത ശേഷം ലോകകപ്പിനായി കളിച്ച ആറ് യോഗ്യതാമത്സരങ്ങളില്‍ നാലെണ്ണത്തിലും അര്‍ജന്‍റീനയ്ക്ക് പരാജയമായിരുന്നു. ബ്രസീലുമായും പരാഗ്വേയുമായും അവസാനം നടന്ന യോഗ്യതാ മത്സരത്തിലും ദയനീയമായി പരാജയപ്പെട്ടതോടെയാണ് മറഡോണയുടെ തലയ്ക്ക് വേണ്ടി അര്‍ജന്‍റീനയില്‍ മുറവിളി ഉയര്‍ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :