പേസ് ഡാം സഖ്യം സെമിയില്‍

tennis
WDWD
ഇന്ത്യന്‍ താരം ലിയാണ്ടര്‍ പേസും ചെക്ക് റിപ്പബ്ലിക്കിന്‍റെ മാര്‍ട്ടിന്‍ ഡാമും ഉള്‍പ്പെട്ട ടെന്നീസ് സഖ്യം ഷങ് ഹായ് മാസ്റ്റേഴ്‌സ് കപ്പില്‍ സെമിയില്‍ കടന്നു. ഡബിള്‍സ് വിഭാഗത്തില്‍ ഇസ്രായേലി സഖ്യമായ ജോനാതന്‍ എല്‍‌റിച്ച്- ആന്‍ഡി റാം സഖ്യത്തെ പരാജയപ്പെടുത്തിയതോടെയാണ് പേസ്-ഡാം സഖ്യം ആദ്യം നാലിലേക്കു കടന്നത്.

6-4, 7-5 എന്നതായിരുന്നു സ്കോര്‍. എല്‍ റിച്ച്- റാം സഖ്യത്തിനെതിരെ ഇതു മൂന്നാം തവണയാണ് ഇന്തോ-ചെക്ക് സഖ്യം വിജയം നേടുന്നത്. ഇരു ടീമുകളും തമ്മില്‍ ആകെ ഏറ്റുമുട്ടിയത് മൂന്നു തവണയാണ്. റൌണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ഇതു രണ്ടാം തവണയാണ് പേസ്-ഡാം സഖ്യം വിജയം നേടുന്നത്.

ആദ്യ മത്സരത്തില്‍ അമേരിക്കയുടെ ബോബ് ബ്രയാന്‍ സഖ്യത്തെ ഇവര്‍ കീഴടക്കിയിരുന്നു. പാരീസിലും മാഡ്രിഡ് മാസ്റ്റേഴ്‌സിലും ആദ്യ റൌണ്ടില്‍ പുറത്തായതിനു ശേഷം ഇന്തോ-ചെക്ക് ജോഡികള്‍ നേടുന്ന ആദ്യ വിജയമായിരുന്നു ഇത്. കരിയരിലെ മൂന്നാം മാസ്റ്റേഴ്‌സ് കിരീടമാണ് പെയ്‌സ് ലക്‍ഷ്യമിടുന്നത്.

ഷങ് ഹായ്: | WEBDUNIA|
മുമ്പ് 200ല്‍ ഭൂപതിക്കൊപ്പവും 2005 ല്‍ നെന്നാദ് സിമോണ്‍ ജിക്കിനൊപ്പവും പെയ്‌സ് കിരീടം നേടിയിരുന്നു. ഓസ്ട്രിയയുടെ പോള്‍ ഹെന്‍‌ലി സിംബാബ്വേയുടെ കെവിന്‍ ഉല്യത്ത് സഖ്യത്തെയാണ് ഇനി ഫെഡറര്‍ നേരിടുക. ഈ സഖ്യം 6-7, 4-6 നു സ്വീഡന്‍റെ ജോനാസ് ബ്യൂര്‍ക്ക്മാന്‍- മാക്‍സ് മിര്‍നി സഖ്യത്തെ പരാജയപ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :