കുവൈറ്റ് ടെലിഫോണ്‍ നിരക്ക് കുറഞ്ഞു

കുവൈറ്റ്| WEBDUNIA| Last Modified തിങ്കള്‍, 7 ജനുവരി 2008 (13:24 IST)

ഗള്‍ഫ് മേഖലയിലെ കുവൈറ്റില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള ടെലിഫോണ്‍ നിരക്കുകളില്‍ വന്‍ തോതിലുള്ള കുറവ് വരുത്തി. പുതുക്കിയ നിരക്കനുസരിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ വിദേശ രാജ്യങ്ങളിലേക്കുള്ള ടെലിഫോണ്‍ നിരക്കുകളില്‍ 20 ശതമാനം വരെ ഇളവ് ലഭിക്കും.

പുതുക്കിയ നിരക്കനുസരിച്ച് ഒരു മിനിറ്റിന് 240 ഫില്‍‌സ് നല്‍കിയാല്‍ മതി. പക്ഷെ ഇത് കാര്യമായ ഗുണമൊന്നും ചെയ്യില്ലെന്നാണ് പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ പരാതി.

നിലവില്‍ ഇന്‍റര്‍നെറ്റ് വഴി അനധികൃതമായി വിദേശത്തേക്ക് വിളിക്കാന്‍ മിനിറ്റിന് 40 ഫില്‍‌സ് നല്‍കിയാല്‍ മതി എന്നത് പ്രവാസികളെ അനധികൃത കോളുകളിലേക്ക് ആകര്‍ഷിക്കുകയാണ്. പക്ഷെ ഇത് പിടിക്കപ്പെട്ടാല്‍ വിളിക്കുന്നവര്‍ക്കും ഫോണ്‍ ബൂത്ത് നടത്തുന്നവര്‍ക്കും കടുത്ത ശിക്ഷ ലഭിക്കാന്‍ ഇടയാക്കും. ചില സമയം നാടുകടത്തല്‍ വരെ ഉണ്ടാവാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :