സൗദിയില്‍ വാഹന പരിശോധന കേന്ദ്രങ്ങള്‍

റിയാദ്‍| WEBDUNIA| Last Modified വെള്ളി, 13 ജൂണ്‍ 2008 (16:17 IST)

അടുത്തിടെ വര്‍ദ്ധിച്ചു വരുന്ന സൗദി അറേബ്യയിലെ വാഹന മോഷണം തടയുക എന്നത് ഉള്‍പ്പെടെ ബഹുമുഖ ഉദ്ദേശത്തോടെ നടത്തുന്ന വാഹന പരിശോധനയുമായി ബന്ധപ്പെട്ട് ട്രാഫിക് വിഭാഗം സഞ്ചരിക്കുന്ന കേന്ദ്രങ്ങള്‍ തുറക്കുന്നു.

സൌദിയിലെ പ്രധാന നഗരങ്ങളില്‍നിന്ന് അകലെയുള്ള പ്രദേശങ്ങളിലായിരിക്കും ഈ മൊബൈല്‍ വാഹന പരിശോധന കേന്ദ്രങ്ങള്‍ ഉണ്ടാകുക എന്നതാണ് പ്രധാനപ്പെട്ട വിഷയം.

വാഹന്‍ പരിശോധന മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് സൌദിയിലെ മൊത്തത്തിലുള്ള 24 പരിശോധന കേന്ദ്രങ്ങളുടെയും മാനദണ്ഡങ്ങള്‍ ഏകീകരിക്കുകയും ആവശ്യമായ സഹകരണം ഉറപ്പുവരുത്തുകയും ചെയ്യും.

ഇതിനൊപ്പം പരിശോധന പൂര്‍ത്തിയാക്കിയ വാഹനങ്ങളില്‍ പതിക്കുന്ന സ്റ്റിക്കറുകള്‍ ഇലക്‌ട്രോണിക് രീതിയിലാക്കി കൃത്രിമം തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കും എന്നും അധികൃതര്‍ അറിയിച്ചു.

വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തലും അപകടം കുറയ്ക്കലും വാഹന പരിശോധനയുടെ മറ്റൊരു ലക്‍ഷ്യമാണ്. ഇതിലൂടെ ഒരളവ് പരിസ്ഥിതി മലിനീകരണം തടയാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പരിശോധന മുഖേന യന്ത്രത്തകരാറ്, മറ്റ് തകരാറുകള്‍ എന്നിവ മൂലം സംഭവിച്ചേക്കാവുന്ന അപകടങ്ങളില്‍നിന്ന് വാഹന ഉടമയ്ക്ക് സുരക്ഷ ലഭിക്കും. തുടക്കത്തില്‍ സൗദിയിലെ പത്തു കേന്ദ്രങ്ങളാണ് തുറക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :