ഷിക്കാഗോയില്‍ മോഹന്‍ലാല്‍ മെഗാഷോ

ഷിക്കാഗോ| WEBDUNIA| Last Modified വ്യാഴം, 5 ജൂലൈ 2007 (15:08 IST)

പ്രവാസി അമേരിക്കന്‍ മലയാളികള്‍ക്കായി മലയാള സിനിമാതാരം മോഹന്‍ലാല്‍ മെഗാഷോ ഒരുക്കുന്നു. മോഹന്‍ലാലിനൊപ്പം മലയാളത്തിലെ നിരവധി താരങ്ങളും മറ്റ്‌ സിനിമാ പ്രവര്‍ത്തകരും ഇതില്‍ പങ്കെടുക്കുമെന്ന്‌ കരുതുന്നു.

ഷിക്കാഗോയിലെ അരിയി ക്രൗണ്‍ തിയറ്ററില്‍ സെപ്റ്റംബര്‍ 15-ന്‌ വൈകുന്നേരം 6.45- നാണ്‌ മേഗാഷോ നടക്കുന്നത്‌. സിനിമാ സംവിധായകന്‍ ജോഷിയായിരിക്കും മെഗാഷോയുടെ സംവിധാനം.

ഈ പരിപാടിയില്‍ മോഹന്‍ലാലിനോടൊപ്പം മുകേഷ്‌, ജഗദീഷ്‌, വിനീത്‌, സിറാജ്‌ വെഞ്ഞാറമൂട്‌, ലക്ഷ്മിഗോപാലസ്വാമി, മംത മോഹന്‍ദാസ്‌, റിമി ടോമി തുടങ്ങിയ താരങ്ങള്‍ പങ്കെടുക്കുമെന്ന്‌ സംഘാടക സമിതി വെളിപ്പെടുത്തി.

മെഗാ ഷോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബെന്നി വാച്ചാച്ചിറ 847-322-1973, ചെറിയാന്‍ വേങ്കടത്ത്‌ 847-699-1185, ഷാജി നിരപ്പില്‍ 630-886-1044, റോയി നെടുംങ്ങോട്ടില്‍ 630-290-5613, ജോയിച്ചന്‍ പുതുക്കുളം 847- 390-7836 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :