ഷാര്‍ജ: പൊതുസ്ഥലത്ത് പുകവലി നിരോധനം

ഷാര്‍ജ| WEBDUNIA| Last Modified വ്യാഴം, 29 മെയ് 2008 (16:14 IST)

ഷാര്‍ജയില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചു. ഷാര്‍ജ മുനിസിപ്പാലിറ്റിയാണ് പുകവലി നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ജൂണ്‍ ഒന്നു മുതലാണ് പുകവലി നിരോധനം പ്രാബല്യത്തില്‍ വരുന്നത്.

ബാര്‍ബര്‍ഷോപ്പ്, ഹോട്ടലുകള്‍, റെസ്റ്റാറന്‍റുകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പുകവലി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പുകവലി നിയമം കര്‍ശനമായി നടപ്പാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്ക് 100 ദിര്‍ഹം പിഴ നല്‍കേണ്ടിവരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :