വിവാഹത്തിന് മുമ്പ് വൈദ്യപരിശോധന

ദോഹ| WEBDUNIA| Last Modified തിങ്കള്‍, 2 ജൂണ്‍ 2008 (13:06 IST)

വിവാഹിതരാവുന്നവര്‍ക്ക്‌ ഖത്തറില്‍ ഇനി മുതല്‍ വൈദ്യ പരിശോധന കര്‍ശനമായി നടത്തിയിരിക്കണമെന്ന്‌ അധികൃതര്‍ അറിയിച്ചു.

വിവാഹത്തിന് മുമ്പുള്ള വൈദ്യ പരിശോധന സെപ്റ്റംബര്‍ മുതലാണ്‌ നിര്‍ബന്ധമാക്കുന്നത്‌. 2006 ല്‍ തന്നെ ഇത്‌ സംബന്ധിച്ച നിയമം നിര്‍മ്മിച്ചിരുന്നു. എന്നാല്‍ അത്‌ നിര്‍ബ്ബന്ധിതമാക്കിയിരുന്നില്ല.

ഈ നിയമമനുസരിച്ച്‌ വിവാഹം നിയമ വിധേയമാകണമെങ്കില്‍ വൈദ്യപരിശോധനയുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം എന്ന് ഇപ്പോള്‍ കര്‍ക്കശമാക്കുകയാണ്‌.

പുതിയ നിയമം അനുസരിച്ച്‌ ജനിതക രോഗങ്ങള്‍, എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ്‌ ബി,സി, പ്രമേഹം, രക്‌തസമ്മര്‍ദം, എന്നിവയ്ക്കുള്ള പരിശോധനകളാണു നടത്തുക.

അതേ സമയം വിവാഹിതരാവുന്ന ഏതെങ്കിലും ഒരു പങ്കാളിക്കു മാരക രോഗമുണ്ടെങ്കില്‍ വിവാഹത്തില്‍ നിന്നു വിട്ടു നില്‍ക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നില്ല എന്നതാണ്‌ ഇതിലെ ശ്രദ്ധേയമായ മറ്റൊരു വിഷയം.

ഇത്തരം രോഗങ്ങളെക്കുറിച്ച്‌ അറിയുന്നത്‌ വിവാഹത്തിന് ശേഷം മാത്രമാകുമ്പോള്‍ അത് ബന്ധങ്ങള്‍ തകരാന്‍ ഇടയാക്കുന്നതിനാലാണ് വിവാഹ പൂര്‍വ്വ വൈദ്യ പരിശോധന നിര്‍ബന്ധമാക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്‌.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :