യു‌എ‌ഇ: സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അവസരം

അബുദാബി| WEBDUNIA| Last Modified വ്യാഴം, 15 നവം‌ബര്‍ 2007 (12:52 IST)

ഒരു സ്പോണ്‍സറുടെ കീഴില്‍ നിയമപരമായ പ്രശ്നങ്ങളൊന്നുമില്ലാതെ ഒരു വര്‍ഷം തൊഴില്‍ പൂര്‍ത്തിയാക്കിയാല്‍ സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ യു.എ.ഇ യില്‍ അനുമതി നല്‍കും.

ഈ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ യു.എ.ഇ തൊഴില്‍ മന്ത്രാലയം സ്പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിനുള്ള പ്രത്യേക കൌണ്ടര്‍ ആരംഭിച്ചുകഴിഞ്ഞു.

ഇതുവരെയുണ്ടായിരുന്ന നിയമം അനുസരിച്ച് സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറിയുടെ അനുമതി ലഭിക്കേണ്ടിയിരുന്നു. പുതിയ നിയമം അനുസരിച്ച് സ്പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിനായി അപേക്ഷകര്‍ പഴയ വിസ റദ്ദാക്കുന്നതിനായി നിലവിലെ സ്പോണ്‍സറുടെ എന്‍.ഒ.സി, പുതിയ സ്പോണ്‍സറുടെ കത്ത് എന്നിവയുമായി പ്രത്യേക കൌണ്ടറുകളെ സമീപിക്കാം.

ഇതു കൂടാതെ പുതിയ നിയമം അനുസരിച്ച് സ്പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിനുള്ള പ്രധാനപ്പെട്ട മറ്റൊരു കാര്യം പഴയ സ്പോണ്‍സറുടെ കീഴില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ അപേക്ഷകര്‍ 300 ദിര്‍ഹം ഫീസ് നല്‍കി പുതിയ സ്പോണ്‍സര്‍ഷിപ്പ് ലഭിക്കാന്‍ അപെക്ഷ നല്‍കാം.

അതേ സമയം ഒരു വര്‍ഷം പൂര്‍ത്തിയാവാത്തവര്‍ക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവാന്‍ അവശേഷിക്കുന്ന മാസങ്ങള്‍ക്ക് ഓരോന്നിനും 500 ദിര്‍ഹം നിരക്കില്‍ അധിക ഫീസ് കൂടി നല്‍കിയാലേ അപേക്ഷ പരിഗണിക്കുകയുള്ളു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :