മണിയുടെ മണികിലുക്കം 2008 26 ന്

ടൊറന്‍റോയിലും എഡ്മണ്ടിലും നടക്കും

ടൊറന്‍റൊ| WEBDUNIA| Last Modified വെള്ളി, 13 ജൂണ്‍ 2008 (15:56 IST)

സുപ്രസിദ്ധ സിനിമാ നടന്‍ കലാഭവന്‍ മണിയും സംഘവും അവതിരിപ്പിക്കുന്ന മണികിലുക്കം 2008 എന്ന പേരിലുള്ള മെഗാഷോ കാനഡയില്‍ ടൊറന്‍റൊയിലും എഡ്മണ്ടിലും അരങ്ങേറാന്‍ തയ്യാറെടുക്കുന്നു.

ടൊറന്‍റോ കനേഡിയന്‍ മലയാളി അസോസിയേഷനാണ് ഈ ഷോ സംഘടിപ്പിക്കുന്നത്. ജൂണ്‍ 26 വ്യാഴാഴ്ച എഴിന്‌ നടക്കുന്ന ഈ സ്റ്റേജ്ഷോയുടെ വേദി ടൊറന്‍റൊ ഡോണ്‍ബോസ്കോ കാത്തലിക്‌ സെക്കന്‍ഡറി സ്കൂളിലാണ് നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ www.canadianmalayalee.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

എഡ്മണ്ടില്‍ കനേഡിയന്‍ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ്‌ ആല്‍ബര്‍ട്ടാ സംഘടിപ്പിക്കുന്ന മണികിലുക്കം ജൂണ്‍ 27 ന്‌ വെള്ളിയാഴ്ച യൂണിവേഴ്സിറ്റി ഓഫ്‌ ആല്‍ബര്‍ട്ടായിലെ മൈയ്യര്‍ ഹോര്‍വിറ്റ്സ് തിയേറ്ററില്‍ നടക്കും.

സിനിമാതാരം കലാഭവന്‍ മണിയോടൊപ്പം സിനിമാതാരം ഭാമ, ഉണ്ടപ്പക്രുമ് പിന്നണി ഗായിക ഡെല്‍സി നൈനാന്‍, കോമഡി താരങ്ങളായ പ്രചോദ്‌, ഷാജോണ്‍, നാദിര്‍ഷാ, നര്‍ത്തകരായ ഷിബു, ശാലിനി, ശിവന്‍, സൗമ്യ, ഓര്‍ക്കസ്ട്രയുമായി ലാലു എന്നിവര്‍ മണികിലുക്കത്തില്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും.

ജോമോന്‍ കലാമന്ദിര്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന ഈ പ്രോഗ്രാം സംവിധാനം ചെയ്യുന്നത്‌ നാദിര്‍ഷാ ആണ്‌.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :