ബ്രഹ്‌റിന്‍: വിദേശിക്ക് താമസസ്ഥലം വാങ്ങാനാവില്ല

മനാമ| WEBDUNIA| Last Modified ബുധന്‍, 26 ഡിസം‌ബര്‍ 2007 (16:02 IST)

ബഹ്‌റിനില്‍ വിദേശികള്‍ക്ക് താമസ സ്ഥലം വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് റിപ്പോര്‍ട്ട്. പുതിയ നയമനുസരിച്ച് വിദേശികള്‍ക്ക്, മറ്റ് ഗല്‍ഫ് രാജ്യങ്ങളിലെ പൌരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്, ബഹ്‌റിനില്‍ സ്ഥലം വാങ്ങാന്‍ അനുമതി നല്‍കില്ല. ബഹ്‌റിന്‍ പാര്‍ലമെന്‍ററി ധനകാര്യ കമ്മിറ്റി മേധാവി അബ്ദുള്‍ ജലീല്‍ ഖില്‍ജി വെളിപ്പെടുത്തിയതാണിത്.

നിലവില്‍ ബഹ്‌റിനില്‍ താമസസ്ഥലം വാങ്ങിക്കൂട്ടാന്‍ വന്‍ തോതിലുള്ള ശ്രമമാണ് നടക്കുന്നത്. ഇതോടെ ഇവിടത്തെ ഭൂമി വിലയും കുതിച്ചുയര്‍ന്നു. ഇതിന് തടയിടുക എന്നതാണ് പ്രധാനമായും വിദേശികളെ താമസ സ്ഥലം വാങ്ങുന്നതില്‍ നിന്ന് തടയാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നത്.

ഇത് സംബന്ധിച്ച കരട് നിയമം അടുത്തുതന്നെ തയ്യാറവുമെന്നറിയുന്നു. അതേ സമയം ഗള്‍ഫ് സഹകരണ കൌണ്‍സിലിലെ അംഗ രാഷ്ട്രങ്ങളിലെ നിവാസികള്‍ക്കും അവരുടെ അനന്തരാവകാശം വഴി വസ്തുക്കള്‍ ലഭിച്ചവര്‍ക്കും ഈ നിയമം ബാധകമാവില്ല.

ഇത് കൂടാതെ പുതിയ നയം അനുസരിച്ച് ഇപ്പോള്‍ 5,000 ചതുരശ്ര മീറ്റര്‍ സ്ഥലം വാങ്ങാന്‍ അനുമതി ഇപ്പോള്‍ ലഭിച്ചവര്‍ക്ക് ആ സ്ഥലം ഏഴു വര്‍ഷം കഴിഞ്ഞു മാത്രമേ വില്‍ക്കാന്‍ അനുമതി ലഭിക്കുകയുള്ളു എന്നൊരു വ്യവസ്ഥ കൂടി ഈ നിയമത്തോടൊപ്പം ഉണ്ടായേക്കും എന്നും സൂചനയുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :