ഫൊക്കാന സുവനീര്‍കമ്മിറ്റി തലവന്‍

ഫിലാഡല്‍ഫിയ:| WEBDUNIA| Last Modified ശനി, 5 ഏപ്രില്‍ 2008 (13:46 IST)

ഫൊക്കാനയുടെ സില്‍‌വര്‍ ജൂബിലി ആഘോഷങ്ങള്‍ ജൂലൈ ഒന്നു മുതല്‍ നാലുവരെ ഹൂസ്റ്റണില്‍ നടക്കുന്നു. ഇതിന്‍റെ സുവനീര്‍ കമ്മിറ്റി ചെയര്‍മാനായി ഡോ.ജെയിംസ് കുറിച്ചിയെ തെരഞ്ഞെടുത്തു.

ഫൊക്കാന ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്ജ് വെളിപ്പെടുത്തിയതാണിത്. സുവനീര്‍ കമ്മിറ്റിയില്‍ അശോകന്‍ വേങ്ങശ്ശേരി, വര്‍ഗീസ് ഫിലിപ്പ്, രാജു വളഞ്ഞവട്ടം, എ.സി.ജോര്‍ജ്ജ് എന്നിവരും ഉള്‍പ്പെടും.

രജത ജൂബിലി സുവനീറില്‍ ഫൊക്കാനയുടെ കഴിഞ്ഞ 25 വര്‍ഷക്കാലത്തെ നേട്ടങ്ങളും ചരിത്രവും വിവിധ നേതാക്കളുടെ വിവരങ്ങളും മറ്റ് വിവരങ്ങളും ഉള്‍ക്കൊള്ളിക്കും.

ഫൊക്കാനയുടെ സാഹിത്യ സമ്മേളന ചെയര്‍മാനായി ജോര്‍ജ്ജ് മണ്ണിക്കരോട്ടിനെ നിയമിച്ചതായും ഫൊക്കാന ജനറല്‍ സെക്രട്ടറി അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :