പ്രവാസി തിരിച്ചറിയല്‍കാര്‍ഡ്‌ വിതരണം 27 ന്

PROPRO
പ്രവാസി കേരളീയരുടെ ചിരകാലാഭിലാഷമായ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്‌ പദ്ധതിയുടെ സംസഥാനതല ഉദ്ഘാടനം ജൂലൈ 27 ന്‌ ഉച്ചയ്ക്ക്‌ ശേഷം മൂന്നുമണിക്ക്‌ മലപ്പുറം മങ്കട ഐ.എം.എസ്‌. ആഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ നിര്‍വഹിക്കും.

തദ്ദേശഭരണ മന്ത്രി പാലൊളി മുഹമ്മദ്കുട്ടി അദ്ധ്യക്‍ഷ്യം വഹിക്കുന്ന ഈ ചടങ്ങില്‍ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി വിശിഷ്ടാതിഥിയായിരിക്കും.

എം.പി.മാരായ ടി.കെ. ഹംസ, എ. വിജയരാഘവന്‍, പി.വി. അബ്ദുള്‍വഹാബ്‌, എം.എല്‍.എ. മാരായ ആര്യാടന്‍ മുഹമ്മദ്‌, കുട്ടി അഹമ്മദ്കുട്ടി, എ.പി. അനില്‍കുമാര്‍, പി.കെ. അബ്ദുറബ്ബ്‌, പി.പി. അബ്ദുള്ളകുട്ടി, വി. ശശികുമാര്‍, കെ.ടി. ജലീല്‍, എം. ഉമ്മര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ. മുഹമ്മദുണ്ണി ഹാജി എന്നിവര്‍ സംബന്ധിക്കും.

ഇവരെ കൂടാതെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് അരിമ്പ്ര മുഹമ്മദ്‌ മാസ്റ്റര്‍, നോര്‍ക്ക - റൂട്ട്‌സ് വൈസ്‌ ചെയര്‍മാന്‍ വി.കെ.സി. മമ്മദുകോയ, നോര്‍ക്ക വകുപ്പ്‌ സെക്രട്ടറി ഷീലാതോമസ്‌, കെ.എം. രാമാനന്ദന്‍ എന്നിവരും പങ്കെടുക്കും.

മഞ്ഞളാംകുഴി അലി എം.എല്‍.എ. പ്രോജക്ട്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ നോര്‍ക്കാ വകുപ്പിന്‍റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്കാ- റൂട്ട്‌സാണ്‌ പദ്ധതി നടപ്പാക്കുക.
തിരുവനന്തപുരം| WEBDUNIA|
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :