നറുക്കെടുപ്പ്‌: ഫ്ലാറ്റ്‌ മലയാളിക്ക്‌

ദുബായ്‌| WEBDUNIA| Last Modified ചൊവ്വ, 4 സെപ്‌റ്റംബര്‍ 2007 (14:51 IST)

യുഎഇ എക്‌സ്ചേഞ്ചിന്‍റെ നടുക്കെടുപ്പില്‍ മലയാളിക്ക്‌ ഫ്ലാറ്റ്‌ സമാനമായി ലഭിച്ചു. യുഎഇ എക്‌സ്ചേഞ്ചിന്‍റെ അബുദാബി സൂക്ക്‌ ബ്രാഞ്ചിലായിരുന്നു നറുക്കെടുപ്പ്‌ നടന്നത്‌.

ഓണ സൗഭാഗ്യം എന്ന ഓണക്കാല പദ്ധതി നറുക്കെടുപ്പില്‍ ഇരട്ട ബെഡ്‌റൂം ഫ്‌ളാറ്റ്‌ സമ്മാനം ഗുരുവായൂര്‍ സ്വദേശി മുഹമ്മദ്‌ അസ്‌ലമിനാണ്‌ ലഭിച്ചത്‌.

ഇതനുസരിച്ച്‌ മുഹമ്മദിന്‌ കൊച്ചി നഗരത്തില്‍ ആപ്പിള്‍-എ ഡേ പ്രോപ്പര്‍ട്ടീസിന്‍റെ ഫ്‌ളാറ്റ്‌ ആണ് സമ്മാനമായി ലഭിക്കുക. മുഹമ്മദ്‌ അസ്‌ലം ഇപ്പോള്‍ ഷാര്‍ജ ഹംറിയ ഫ്രീസോണില്‍ അല്‍ഫലാ റസ്റ്ററന്റില്‍ കാഷ്യറായി ജോലി നോക്കുന്നു.

നറുക്കെടുപ്പിലെ മറ്റ്‌ വിജയികള്‍ക്ക്‌ 40 ടെലിവിഷന്‍ സെറ്റുകളും 40 ഡിവിഡി പ്ലെയറുകളും 40 സ്വര്‍ണക്കട്ടികളും അഞ്ചു വീതം മൊബെയില്‍ ഫോണുകളും എംപി ത്രീ പ്ലെയറുകളും സമ്മാനമായി ലഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :