ജിദ്ദ സമ്മര്‍ ഫെസ്റ്റിവല്‍ 12ന്‌ തുടങ്ങും

ജിദ്ദ| WEBDUNIA| Last Modified ബുധന്‍, 4 ജൂലൈ 2007 (16:26 IST)

സൗദി അറേബ്യയിലെ ജിദ്ദയില്‍ ജൂലൈ പന്ത്രണ്ടിന്‌ ജിദ്ദ സമ്മര്‍ ഫെസ്റ്റിവലിന് തുടക്കം കുറിക്കും. ജി.സി.സി.ഐ ചെയര്‍മാന്‍ സലീഹ്‌ അല്‍ തുര്‍ക്കി വെളിപ്പെടുത്തിയതാണിത്‌.

ജിദ്ദ ചേംബര്‍ ഓഫ്‌ കൊമേഴ്സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി (ജിസിസിഐ) ആണ്‌ സമ്മര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്‌. 30 ലക്ഷം ആളുകളെങ്കിലും മേള കാണാനെത്തുമെന്നാണ്‌ സംഘാടകര്‍ കണക്കുകൂട്ടുന്നത്‌. സൗദി അറേബ്യയിലേത്‌ കൂടാതെ അയല്‍ രാജ്യങ്ങളില്‍ നിന്നും ആയിരങ്ങള്‍ ഈ മേളയ്ക്ക്‌ എത്തുമെന്ന്‌ കരുതുന്നു.

സൗദി അറേബ്യയിലെ, പ്രത്യേകിച്ച്‌ ജിദ്ദയിലെ വിനോദസഞ്ചാരമേഖല വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ്‌ ഈ മേള സംഘടിപ്പിച്ചിരിക്കുന്നത്‌. 45 ദിസവം നീണ്ടുനില്‍ക്കുന്ന ഈ മേള മക്ക ഗവര്‍ണ്ണര്‍ ഖാലിദ്‌ അല്‍ ഫൈസല്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്യുന്നതാണ്‌. മേളയോട്‌ അനുബന്ധിച്ച് നൂറിലേറെ പരിപാടികളും സംഘടിപ്പിക്കുന്നുണ്ടെന്ന്‌ സലീഹ്‌ അല്‍ തുര്‍ക്കി പറഞ്ഞു.

മേള കാണാനെത്തുന്നവരെ സ്വീകരിക്കാനായി ജിദ്ദയിലെ വിവിധ മ്യൂസിയങ്ങള്‍, ചരിത്ര സ്‌മാരകങ്ങള്‍, ഷോപ്പിംഗ്‌ കേന്ദ്രങ്ങള്‍ എന്നിവ ഒരുങ്ങിയിരിക്കുകയാണ്‌. മേളയോട്‌ അനുബന്ധിച്ച് ബൃഹത്തായ സുരക്ഷാ ഏര്‍പ്പാടുകള്‍ ഉണ്ടാവുമെന്നാണ്‌ കരുതുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :