ജിദ്ദ ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കം

ജിദ്ദ| WEBDUNIA|

സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കാനിരിക്കുന്ന ജിദ്ദ ഫെസ്റ്റിവലിന്‌ വ്യാഴാഴ്ച തുടക്കം കുറിക്കും. ജിദ്ദ ഫെസ്റ്റിവലിന്‍റെ തുടര്‍ച്ചയായ എട്ടാമത്‌ ഫെസ്റ്റിവലാണ്‌ ഇത്തവണ നടക്കുന്നത്‌.

വ്യാഴാഴ്ച വൈകിട്ട്‌ ബീച്ചിലെ ലക്കോസ്റ്റയില്‍ മക്ക ഗവര്‍ണര്‍ ഖാലിദ്‌ അല്‍ ഫൈസല്‍ രാജകുമാരന്‍ ജിദ്ദ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും.

മേളയുടെ സംഘാടകര്‍ ജിദ്ദ മുനിസിപ്പാലിറ്റിയാണെങ്കിലും ഇവര്‍ക്ക്‌ ജിദ്ദ ചേംബര്‍ ഓഫ്‌ കൊമേഴ്‌സും മികച്ച പിന്തുണ മേളയുടെ നടത്തിപ്പിനായി നല്‍കുന്നുണ്ട്‌. 30 ലക്ഷത്തിലേറെ സന്ദര്‍ശകരെയാണ്‌ 45 ദിവസം നീണ്ടുനില്‍ക്കുന്ന ജിദ്ദ ഫെസ്റ്റിവല്‍ പ്രതീക്ഷിക്കുന്നത്‌.

വിനോദം, സാംസ്കാരികം, സാമൂഹികം, കുടുംബം, ആരോഗ്യം, കായികം എന്നീ വിവിധ മേഖലകളിലായി 226 ഇനങ്ങളിലുള്ള പരിപാടികളാണ്‌ മേളയില്‍ ഒരുക്കിയിരിക്കുന്നത്‌.

ജിദ്ദയിലും സമീപത്തുമായുള്ള വിശുദ്ധ കേന്ദ്രങ്ങളുടെ സാമീപ്യം ജിദ്ദയിലെ ഫെസ്റ്റിവലിലേക്ക്‌ വിദേശികളെ കൂടുതലായി ആകര്‍ഷിക്കും എന്നതും ഇത്തരത്തില്‍ ശ്രദ്ധേയമാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :