ഛായാമുഖി യു.എ.ഇയിലേക്ക്

ദുബായ്| WEBDUNIA| Last Modified ബുധന്‍, 27 ഓഗസ്റ്റ് 2008 (13:17 IST)

മലയാള സിനിമയിലെ പ്രമുഖ നടന്മാരായ മോഹന്‍ലാല്‍, മുകേഷ് എന്നിവര്‍ അവതരിപ്പിക്കുന്ന ഛായാമുഖി എന്ന നാടകം യു.എ.ഇ യിലും അരങ്ങേറാന്‍ ഒരുക്കങ്ങള്‍ നടക്കുന്നു.

ഇതിനു ചുക്കാന്‍ പിടിക്കുന്നത് യു.എ.ഇ.യിലെ പ്രമുഖ ടൂറിസം മാനേജ്‌മെന്‍റ് കമ്പനിയായ ഗുഡ് ടൈംസ് ടൂറിസമാണ് ‍. യു.എ.ഇ.യില്‍ ദുബായ്, അബുദാബി, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് വേദികള്‍ എന്ന് സംഘാടകര്‍ അറിയിച്ചു.

പ്രശാന്ത് നാരായണന്‍ എഴുതി സംവിധാനം ചെയ്ത ഛായാമുഖിയുടെ കേരളത്തിനു പുറത്തെ ആദ്യ അവതരണങ്ങളായിരിക്കും യു.എ.ഇ.യിലേത്. മഹാഭാരതത്തിലെ പാണ്ഡവരുടെ വനവാസകാലത്തെ ഉപകഥകളിലൊന്നിനെ ആസ്പദമാക്കിയാണ് ഛായാമുഖിയുടെ ഇതിവൃത്തം തയ്യാറാക്കിയിരിക്കുന്നത്.

ദുബായില്‍ ഒക്ടോബര്‍ 30നും അബുദാബിയില്‍ ഒക്ടോബര്‍ 31നും റാസല്‍ഖൈമയില്‍ നവംബര്‍ 2നുമാണ് ഛായാമുഖിയുടെ അവതരണം. ഇതിനു ശേഷം മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഛായാമുഖി അരങ്ങേറ്റം നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :